ആദ്യമൊക്കെ ആ കമന്റ്‌ വിഷമം ഉണ്ടാക്കിയിരുന്നു, ഇപ്പോൾ അത് കേട്ടില്ലെങ്കിൽ ഒരു ഉഷാറില്ല: ഷൈൻ ടോം ചാക്കോ
Entertainment
ആദ്യമൊക്കെ ആ കമന്റ്‌ വിഷമം ഉണ്ടാക്കിയിരുന്നു, ഇപ്പോൾ അത് കേട്ടില്ലെങ്കിൽ ഒരു ഉഷാറില്ല: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th June 2024, 7:56 am

ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈൻ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സഹ സംവിധായകനായി താരം തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.

ഈയിടെ ഇറങ്ങിയ കമലിന്റെ തന്നെ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ നായകനായി എത്തിയത് ഷൈൻ ആയിരുന്നു. സിനിമകൾ പോലെ തന്നെ സോഷ്യൽ മീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ഒരുപോലെ ആക്റ്റീവാണ് ഷൈൻ ടോം. ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രമാണ് ഷൈൻ ടോം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ.

സിനിമ ജീവിതം തുടങ്ങിയ ശേഷം ഹൃദയത്തോട് ചേർത്ത് വെക്കുന്ന കമന്റ്‌ ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഷൈൻ ടോം ചാക്കോ. തന്നെ കുറിച്ച് എപ്പോഴും ആളുകൾ പറയാറുള്ളത് കിളി പോയവൻ, കഞ്ചാവ് എന്നെല്ലാമാണെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു.

നല്ല സിനിമകൾ ചെയ്താലും ആളുകൾ ആ കമന്റ്‌ പറയുമെന്നും ആദ്യം കേൾക്കുമ്പോൾ പ്രയാസമുണ്ടായിരുന്നുവെന്നും ഇപ്പോൾ അത് കേട്ടില്ലെങ്കിൽ ഉഷാറാവില്ലെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

‘നമ്മളെ കുറിച്ചൊക്കെ പറയാറ് കിളിപോയി കഞ്ചാവാണ് എന്നാണ്. നല്ല പടങ്ങളൊക്കെ ചെയ്യുന്നുണ്ടെങ്കിലും മെയിൻ ആയിട്ട് ഇതാണ് പറയുക, ഇവൻ കഞ്ചാവല്ലേയെന്ന്.

അങ്ങനെയുള്ള കമന്റിനെ ഒന്നും ഫേസ് ചെയ്യേണ്ടതില്ല. ആ പറയുന്നവർ ഫേസ് ചെയ്തോളും. അങ്ങനെയുള്ള കമന്റ്‌ വരുമ്പോൾ ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആ കമന്റ്‌ ഇടയ്ക്ക് കേട്ടില്ലെങ്കിൽ ഒരു ഉഷാറില്ലാത്ത പോലെയാണ്,’ഷൈൻ ടോം ചാക്കോ പറയുന്നു.

അതേസമയം ഉടനെ റിലീസാവുന്ന ലിറ്റിൽ ഹാർട്സിൽ ഷെയ്ൻ നിഗമാണ് നായകൻ. ഷൈൻ ടോം ചാക്കോക്ക് പുറമേ മഹിമ നമ്പ്യാർ, ബാബുരാജ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്

 

Content Highlight: Shine Tom Chacko Talk About Comments Against Him