| Monday, 15th July 2024, 8:19 am

27 വയസുള്ള സംവിധായകന്റെ മുന്നില്‍ ഒരു കൊച്ചു കുട്ടി നിന്ന് അനുസരിക്കുന്നതുപോലെ മമ്മൂക്ക നില്‍ക്കുന്നത് കണ്ട് ഞെട്ടിപ്പോയി: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ സമവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാകരിയര്‍ ആരംഭിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. പിന്നീട് നിരവധി സിനിമകളില്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ഷൈന്‍ ഗദ്ദാമയിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായി. കമലിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിവേകാനന്ദന്‍ വൈറലാണിലൂടെ 100 സിനിമകള്‍ എന്ന നാഴികക്കല്ല് പിന്നിടാനും താരത്തിനായി.

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. രണ്ട് പേരും സംവിധായകര്‍ പറയുന്നതിനനുസരിച്ച് അഭിനയിക്കുന്ന നടന്മാരാണെന്നും മറ്റ് നടന്മാര്‍ അഭിനയിക്കുമ്പോള്‍ അത് അവരുടെ സിനിമയായി മാറുമെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലും ഭരതന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് ഭരതന്റെ സിനിമയാകുമെന്നും പദ്മരാജന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് പദ്മരാജന്റെ സിനിമയാകുമെന്നും എന്നാല്‍ മറ്റ് നടന്മാര്‍ ഏത് സിനിമയില്‍ അവരുടെ സിനിമ എന്നാണ് അറിയപ്പെടുകയെന്നും ഷൈന്‍ ടോം പറഞ്ഞു.

ഉണ്ടയുടെ സെറ്റില്‍ വെച്ച് 27 വയസുള്ള ഖാലിദ് പറയുന്നത് ഒരു കൊച്ചു കുട്ടിയെ പോലെ കേട്ട് നില്‍ക്കുന്ന മമ്മൂട്ടിയെക്കണ്ട് അതിശയിച്ചുവെന്നും ഷൈന്‍ ടോം പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചാരം ഇക്കാര്യം പറഞ്ഞത്.

‘മമ്മൂട്ടിയും മോഹന്‍ലാലും ഏത് സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചാലും അത് ആ സംവിധായകരുടെ സിനിമയായിട്ടാണ് അറിയപ്പെടുക. അവര്‍ ഭരതന്റെ സിനിമയില്‍ അഭിനയിച്ചാല്‍ അത് ഭരതന്റെ സിനിമയാകും, പദ്മരാജന്റെ സിനിമയില്‍ അഭിനയിച്ചാല്‍ അത് പദ്മരാജന്റെ സിനിമയാകും. ബാക്കി നടന്മാര്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും അത് അവരുടെ പേരിലാണ് അറിയപ്പെടുക.

ഉണ്ടയുടെ സെറ്റില്‍ വെച്ച് ഞാന്‍ ഈ കാര്യം നേരിട്ട് കണ്ടിട്ടുള്ളതാണ്. 27 വയസുള്ള ഖാലിദ് റഹ്‌മാന്റെ മുന്നില്‍ 68 വയസുള്ള മമ്മൂക്ക ഒരു കൊച്ചു കുട്ടിയെപ്പോലെ നിന്ന് എല്ലാം അനുസരിക്കുന്നു. മമ്മൂക്ക എന്തെങ്കിലും സജഷന്‍ പറയുമ്പോള്‍ ഖാലിദ് അത് റിജക്ട് ചെയ്താല്‍ മമ്മൂക്ക അതിന് തിരിച്ച് ഒന്നും പറയാതെ പോകുന്നത് കണ്ട് ഞാന്‍ അതിശയിച്ചുപോയി,’ ഷൈന്‍ ടോം പറഞ്ഞു.

Content Highlight: Shine Tom Chacko shares the shooting experience of Unda movie

We use cookies to give you the best possible experience. Learn more