| Friday, 18th June 2021, 12:07 pm

എനിക്ക് ഡെയ്റ്റ് ഉണ്ട്, പടം തുടങ്ങുവല്ലേ എന്ന് ഞാന്‍, അതിന് നിന്നെ ആര് വിളിച്ചുവെന്ന് സൗബിന്‍ ; അനുഭവം പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സൗബിന്‍ ഷാഹിര്‍ ‘പറവ’ സംവിധാനം ചെയ്യാനൊരുങ്ങിയ സമയത്തെ അനുഭവം തുറന്നുപറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. സൗബിന്‍ സിനിമാ മേഖലയില്‍ തനിക്ക് നേരത്തേ അറിയുന്ന സുഹൃത്താണെന്ന് ഷൈന്‍ ടോം പറയുന്നു.

‘പറവ’യില്‍ താന്‍ കയറിപ്പറ്റുകയായിരുന്നുവെന്നും സൗബിന്‍ തന്നെ വിളിച്ചിരുന്നില്ലെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.

‘തിരുവനന്തപുരത്ത് ഞാന്‍ ഒരു ചിത്രത്തിന്റെ ഷൂട്ടില്‍ ആയിരിക്കുമ്പോഴാണ് സൗബിന്‍ പടം അനൗണ്‍സ് ചെയ്തത്. ഉടനെ സൗബിനെ വിളിച്ച് എവിടെയാണ് പടത്തിന്റെ സ്റ്റേയും മറ്റു കാര്യങ്ങളും എന്ന് ചോദിച്ചു. ഫോര്‍ട്ട് കൊച്ചിയിലാണെന്ന് സൗബിന്‍ പറഞ്ഞു.

ഞാന്‍ ഷൂട്ട് കഴിഞ്ഞ് നേരെ സൗബിന്റെ അടുത്തേക്ക് വിട്ടു. അവനെ കണ്ടപ്പോള്‍ എനിക്ക് ഡെയ്റ്റ്‌സ് ഉണ്ട്, പടം തുടങ്ങല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതിന് നിന്നെ ആര് വിളിച്ചു എന്നാണ് സൗബിന്‍ എന്നോട് ചോദിച്ചത്,’ ഷൈന്‍ പറയുന്നു.

സൗബിനൊക്കെ പടം ചെയ്യുമ്പോള്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ കേറി പറ്റുകയാണ് വേണ്ടത്. സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.

സൗബിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് പറവ. പറവയുടെ തിരക്കഥ ഒരുക്കിയത് സൗബിനും മുനീര്‍ അലിയും ചേര്‍ന്നായിരുന്നു. അഹ്മദ് ഷാ, ഗോവിന്ദ് വി.പൈ, ഷെയ്ന്‍ നിഗം എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാനും ഒരു വേഷത്തില്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Shine Tom Chacko shares experience about Soubin Shahir

Latest Stories

We use cookies to give you the best possible experience. Learn more