എന്തൊരു അലമ്പാടോ താന്‍, തൊട്ടുപോകരുതെന്ന് ഐശ്വര്യ പറഞ്ഞു; തൊടാതെ എങ്ങനെ അഭിനയിക്കുമെന്ന് ഞാനും; കുമാരി ഷൂട്ടിങ്ങിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
Movie Day
എന്തൊരു അലമ്പാടോ താന്‍, തൊട്ടുപോകരുതെന്ന് ഐശ്വര്യ പറഞ്ഞു; തൊടാതെ എങ്ങനെ അഭിനയിക്കുമെന്ന് ഞാനും; കുമാരി ഷൂട്ടിങ്ങിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th October 2022, 1:41 pm

ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമാരി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോയുടെയും ഐശ്വര്യയുടേയും സുരഭിയുടേയുമൊക്കെ അസാധ്യ പെര്‍ഫോമന്‍സാണ് ട്രെയിലറുകളില്‍ കാണുന്നത്.

ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്ന കുമാരിയുടെ ഭര്‍ത്താവായിട്ടാണ് ഷൈന്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും ഐശ്വര്യയ്‌ക്കൊപ്പമുള്ള അഭിനയത്തെ കുറിച്ചുമൊക്കെ പറയുകയാണ് ഷൈന്‍ ടോം ചാക്കോ.

ചിത്രത്തിന് വേണ്ടി ഐശ്വര്യ കുറേ പെയിന്‍ സഹിച്ചിട്ടുണ്ടെന്നും എന്തൊരു അലമ്പാടോ താന്‍ എന്ന് വരെ തന്നോട് ചോദിക്കേണ്ടി വന്നിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ പറഞ്ഞു.

ഐശ്വര്യയ്‌ക്കൊപ്പമുള്ള അഭിനയം എങ്ങനെ ഉണ്ടായിരുന്നെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. എന്തൊരു അലമ്പാടോ താന്‍.

തൊട്ടുപോകരുത് എന്നെ എന്ന് പറയും. എന്നിട്ട് ഞാന്‍ അപ്പുറത്ത് പോയി നിന്ന് അവളെ കുറേ ചീത്ത വിളിക്കും. തൊട്ടുപോകരുത് എന്ന് പറയുമ്പോള്‍ തൊടാതെ പിന്നെ എങ്ങനെയാ അഭിനയിക്കുക എന്ന് ഞാനും ചോദിക്കും.

അവളെ ചുറ്റിപ്പിടിക്കുന്ന സീനില്‍ ഞാന്‍ ഒരുപാട് പവര്‍ ഉപയോഗിക്കുന്നുണ്ട്. ചിലപ്പോള്‍ വേദനിച്ചെന്ന് വരും. അത്രയും പെയിന്‍ എടുക്കാതെ പിന്നെ നമ്മള്‍ എങ്ങനെ ഗെയിന്‍ ചെയ്യും. ആരേയും ഉപദ്രവിക്കണമെന്ന് വിചാരിച്ചിട്ടല്ലല്ലോ ചെയ്യുന്നത്.

ആ സമയത്ത് നമ്മള്‍ അത് ചെയ്യണം. അതേ വര്‍ക്കാവുള്ളൂ. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരാളെ ഉപദ്രവിക്കുക എന്നുള്ളതല്ല ആ സീന്‍ വര്‍ക്കാവണം. എന്നാലല്ലേ കാണുന്നവര്‍ക്ക് ആ ഫീല്‍ കിട്ടൂ. അല്ലാതെ സ്റ്റേജില്‍ നടക്കുന്ന ഒരു ഡ്രാമയായിട്ടല്ലേ തോന്നുള്ളൂ. കുറച്ച് സ്‌ട്രെയിന്‍ എടുത്തിട്ടുണ്ട് ഐശ്വര്യ, ഷൈന്‍ ടോം പറഞ്ഞു.

ട്രെയിലറിന്റെ താഴെ ഷൈന്‍ ചേട്ടന് ഒരവാര്‍ഡൊക്കെ കിട്ടുമെന്നാണല്ലോ ആളുകള്‍ പറയുന്നത് എന്ന ചോദ്യത്തിന് ഒന്നല്ല ഒരു രണ്ട് മൂന്ന് അവാര്‍ഡെങ്കിലും കിട്ടുമെന്നായിരുന്നു ഷൈനിന്റെ മറുപടി. താന്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നും(ചിരി) ഷൈന്‍ പറഞ്ഞു.

സിനിമ പൂര്‍ണമായും സംവിധായകന്റെ കഥയാണെന്നും വളരെ മികച്ച രീതിയില്‍ സിനിമയെ അദ്ദേഹം കൊണ്ടുപോയിട്ടുണ്ടെന്നും ഷൈന്‍ പറഞ്ഞു. സിനിമ കാണിക്കുന്ന ചില അന്ധവിശ്വാസങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. തനിക്ക് അന്ധവിശ്വാസം ഇല്ലെന്നും പക്ഷേ നല്ല പേടിയുണ്ടെന്നുമായിരുന്നു ഷൈന്‍ പറഞ്ഞത്.

തന്നെ സംബന്ധിച്ച് വലിയൊരു ചിത്രം തന്നെയാണ് കുമാരിയെന്നും അനന്തഭദ്രം പോലെ ശ്രീകൃഷ്ണപരുന്ത് പോലെ മലയാളികള്‍ക്ക് കണക്ടാവുന്ന ചിത്രമായിരിക്കും ഇതെന്നും ഐശ്വര്യ ലക്ഷ്മി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. മണിചിത്രത്താഴിലേത് പോലെ ചിത്രത്തില്‍ കുറച്ച് മിസ്റ്ററി എലമെന്റ്‌സുണ്ടെന്നും തനിക്ക് എങ്ങനെയാണോ മണിച്ചിത്രത്താഴ് അതുപോലെ അടുത്ത ജനറേഷന്‍ കുമാരി സിനിമയെ കാണണം എന്നൊരു ആഗ്രഹമുണ്ടെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Shine Tom Chacko Share his Experiance with Aiswarya Lekshmi on Kumari Set