| Saturday, 6th August 2022, 10:42 pm

കോളേജിലൊന്നും അടി ഉണ്ടാക്കിയിട്ടില്ല, കോളേജില്‍ പഠിച്ചാലല്ലേ അടിയുണ്ടാക്കാന്‍ പറ്റത്തുള്ളൂ: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനാവുന്ന തല്ലുമാല റിലീസിനൊരുങ്ങുകയാണ്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരങ്ങളെല്ലാം. ഇതിന്റെ ഭാഗമായി ഷൈന്‍ ടോം ചാക്കോയും ടൊവിനോ തോമസും അടുത്തിടെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു.

ഏറ്റവും കൂടുതല്‍ ഉടായിപ്പ് കാണിച്ച് അടി വാങ്ങിച്ചത് എന്തിനാണ് എന്നായിരുന്നു അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യം. ഉടായിപ്പ് കാണിച്ച് അടി മേടിച്ചിട്ടില്ല, അതിനാണല്ലോ ഉടായിപ്പ് എന്ന് പറയുന്നതെന്നായിരുന്നു ഷൈനിന്റെ മറുപടി.

തനിക്ക് അടുത്തിടെ ഏറ്റവും കൂടുതല്‍ അടി കിട്ടിയത് സിനിമയില്‍ നിന്നാണെന്നായിരുന്നു ടൊവിനോ പറഞ്ഞത്. താനും ചേട്ടനും തമ്മില്‍ ചെറുപ്പത്തില്‍ അടി കൂടുമെന്നും അച്ഛന്‍ അപ്പോള്‍ ഈര്‍ക്കിലി എടുത്ത് തല്ലിയതിന് കരഞ്ഞിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും കയ്യില്‍ നിന്നും അടി കിട്ടുന്നത് ചര്‍ച്ച ചെയ്യാനുള്ള വിഷയമല്ലെന്നും അടി കിട്ടണമെന്നും ഷൈന്‍ പറഞ്ഞു. കോളേജിലൊന്നും താന്‍ അടി ഉണ്ടാക്കിയിട്ടില്ലെന്നും കോളേജില്‍ പഠിച്ചാലല്ലേ ഉണ്ടാക്കാന്‍ പറ്റുകയുള്ളുവെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

തല്ലുമാല ഓഗസ്റ്റ് 12ന് ആണ് തിയറ്ററുകളില്‍ എത്തുക. ഇതിനോടകം തന്നെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് തല്ലുമാല. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മാണം.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരുപതുവയസുകാരനായ മണവാളന്‍ വസീമായാണ് ടൊവിനോ എത്തുന്നത്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

Content Highlight: Shine tom chacko says that he did not make any quarrels in college because he never went to college

Latest Stories

We use cookies to give you the best possible experience. Learn more