| Thursday, 24th February 2022, 10:56 pm

ഭീഷ്മ പര്‍വത്തിന് വേണ്ടി മോഹന്‍ലാല്‍ ചിത്രം ഒഴിവാക്കി; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിക്ക് പുറമെ മലയാളികളുടെ പ്രിയപ്പെട്ട നിരവധി നായികാ-നായകന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മലയാളികളുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, ഭീഷ്മ പര്‍വത്തിന് വേണ്ടി മോഹന്‍ലാലിന്റെ ചിത്രം ഉപേക്ഷിച്ചിരുന്നുവെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ.

ജിഞ്ചര്‍ മീഡിയയയോടായിരുന്നു താരത്തിന്റെ പ്രതികരണം.

‘2021 ലെ ലോക്ഡൗണിന്റെ സമയത്തായിരുന്നു മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ വന്നത്. ആ സമയത്ത് ഭീഷ്മ പര്‍വം തീര്‍ന്നിട്ടുണ്ടായിരുന്നില്ല. ട്വല്‍ത്ത് മാനിന്റെ കഥയൊക്കെ കേട്ടു, ചെയ്യാമെന്ന് തീരുമാനിച്ചു. ഒരു സെറ്റില്‍ രാവിലെ പോയി ചെയ്യുന്നു അടുത്ത സൈറ്റില്‍ രാത്രി ചെന്ന് അഭിനയിക്കുന്നു അങ്ങനെയൊക്കെ തീരുമാനിച്ചു.

എന്നാല്‍ രണ്ട് സിനിമയുടെയും സംവിധായകര്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഒരു തരത്തിലും പറ്റില്ല എന്ന രീതിയിലായിരുന്നു രണ്ട് പേരും.

ഇത് ഞാന്‍ ജിത്തു ചേട്ടനോട് പറഞ്ഞപ്പോള്‍ അയ്യോ അതൊന്നും പറ്റില്ല 25 ദിവസവും ഇവിടെ തന്നെ നില്‍ക്കണമെന്ന് ജിത്തു ചേട്ടന്‍. ഇക്കാര്യം എനിക്ക് അമലിന്റെ അടുത്ത് ചെന്ന് പറയാന്‍ പറ്റില്ല,’ ഷൈന്‍ പറയുന്നു.

അങ്ങനെ ഒരു പടമേ ചെയ്യാന്‍ പറ്റൂ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അങ്ങനെ ഭീഷ്മ പര്‍വത്തില്‍ അഭിനയിക്കുകയുമായിരുന്നുവെന്നും ഷൈന്‍ ടോം പറയുന്നു.

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വം തിയേറ്ററുകളിലെത്തുന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Content Highlight: Shine Tom Chacko says he skipped Mohanlal film for Bheeshma Parvam
We use cookies to give you the best possible experience. Learn more