| Friday, 24th June 2022, 5:04 pm

തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ; പിറകെ ഓടി മാധ്യമങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രതികരണമെടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ കണ്ട് ഇറങ്ങി ഓടി നടന്‍ ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ പുതിയ ചിത്രമായ പന്ത്രണ്ട് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലാണ് സംഭവം.

ഷൈന്‍ ടോം ചാക്കോ, വിനായകന്‍, ദേവ് മോഹന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പന്ത്രണ്ട് ജൂണ്‍ 24നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിയേറ്റര്‍ ഷോ കഴിഞ്ഞ ഉടന്‍ തന്നെ പ്രേക്ഷക പ്രതികരണമെടുക്കാന്‍ പതിവ് പോലെ മാധ്യമങ്ങള്‍ എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രതികരണമെടുത്തതിന് പിന്നാലെ ഷൈന്‍ ടോം ചാക്കോ തിയേറ്ററില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ട് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രതികരണമെടുക്കാന്‍ അടുത്തേക്ക് ചെന്നു.

എന്നാല്‍ മാധ്യമങ്ങളെ കണ്ട ഉടന്‍ തന്നെ ഷൈന്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന്റെ പിറകെ മാധ്യമങ്ങളും ഓടി. മാധ്യമങ്ങള്‍ പിറകെ വെച്ച് പിടിച്ചെങ്കിലും ഷൈന്‍ പിടി കൊടുത്തില്ല.

അതേസമയം ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യദിവസം ലഭിക്കുന്നത്. തീരദേശ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍-ഡ്രാമയാണ് പന്ത്രണ്ട്. ഒരു അപരിചിതന്‍ അവിടേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. സിനിമയില്‍ ഒരു ഔദ് വിദ്വാന്റെ വേഷമാണ് ദേവ് മോഹന്‍ അവതരിപ്പിക്കുന്നത്.

Content Highlight: Shine Tom Chacko ran from the theater,  media ran after him

We use cookies to give you the best possible experience. Learn more