വിവാദമായ മമ്മൂട്ടിയുടെ കറുത്ത ശര്‍ക്കര പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. കറുപ്പിനെ മോശമാക്കിയോ വെളുപ്പിനെ ഭംഗിയാക്കിയോ അദ്ദേഹം സംസാരിച്ചിട്ടില്ലെന്ന് ഷൈന്‍ പറഞ്ഞു. മമ്മൂട്ടി ഒരു കുസൃതി ചോദ്യം ചോദിച്ചതാണെന്നും അതിനെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും സില്ലി മങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞു.
‘സംസാരിച്ചതിലൊന്നും ആരേയും എടുത്തുപറഞ്ഞ് മമ്മൂട്ടി മോശമാക്കിയിട്ടില്ല, ആളുകളെയോ കളറുകളെയോ അവസ്ഥയെയോ ഒന്നും. ഉള്ളത് ഉള്ളത് പോലെയേ പറഞ്ഞിട്ടുള്ളൂ. എന്തുകൊണ്ടാണ് ആനയെ വെളുത്ത സാധനമായി ഉപയോഗിക്കാത്തത്. ആന കറുപ്പായതുകൊണ്ട്. കറുപ്പിന് ഏഴ് അഴകാണെന്നാണ് പറയാറുള്ളത്. കറുപ്പ് മോശമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ? വെളുത്തത് മാത്രമാണ് ഭംഗിയെന്നും പറഞ്ഞിട്ടില്ലല്ലോ. തന്നെ എന്തിനാണ് വേറൊരു കളറുള്ള സാധനവുമായി ഉപമിച്ചു എന്നൊരു കുസൃതി ചോദ്യം മാത്രമേ മമ്മൂക്ക ചോദിച്ചുള്ളൂ.
കൃഷ്ണനെ കാര്‍വര്‍ണനെന്നാണ് ഉപമിക്കാറുള്ളത്. കടും നീലകളറുള്ള അല്ലെങ്കില്‍ വളരെ മഞ്ഞ കളറുള്ള സാധനമായി ഉപമിക്കുമോ? അതിനോട് സാമ്യമുള്ള നിറമായിട്ടല്ലേ ഉപമിക്കാറുള്ളത്. അല്ലാതെ ആ കളര്‍ നല്ലതാണെന്നോ ഈ കളര്‍ മോശമാണെന്നോ പറഞ്ഞിട്ടില്ല. സാദൃശ്യം തോന്നാത്ത സാധനത്തോട് ഉപമിക്കാന്‍ പാടിലല്ലോ, അത് തെറ്റല്ലേ നമ്മള്‍ പഠിച്ച രീതിയില്‍. ചില സമയത്ത് മനസിരുത്തി കാണാത്തതുകൊണ്ടും മനസിലാക്കാത്തത് കൊണ്ടുമാണ് അങ്ങനത്തെ തെറ്റായ ഉപമകള്‍ വരുന്നത്.