സിനിമയും ഡ്രൈവിംഗും കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ പാഷന്‍ ഫോട്ടോഗ്രഫിയാണ്. പലപ്പോഴും മമ്മൂട്ടി പകര്‍ത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ക്യാമറകളുടെ കളക്ഷനും മമ്മൂട്ടിക്കുണ്ട്. മമ്മൂട്ടിയുടെ ക്യാമറ കളക്ഷനെ പറ്റി പറയുകയാണ് ഷൈന്‍ ടോം ചാക്കോ
‘സെറ്റിലേക്ക് ഒരു ലോഡ് ക്യാമറയുമായിട്ടാണ് മമ്മൂട്ടി വരുന്നത്. വണ്ടിയുടെ ഡിക്കി തുറന്നിട്ട് ഇതിലേത് ക്യാമറയാണ് വേണ്ടതെന്ന് ചോദിക്കും. ഒറ്റയൊരെണ്ണം തൊട്ടുപോകരുതെന്ന് പറയും. പക്ഷേ പുള്ളിക്കാരന്‍ എല്ലാവര്‍ക്കും കൊടുത്തിട്ട് ഫോട്ടോയെടുത്തോളാന്‍ പറയും. ക്യാമറയുടെ കളക്ഷന്‍ ഇന്ന് തുടങ്ങിയതല്ലല്ലോ,’ ഷൈന്‍ പറഞ്ഞു.
അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘സിനിമ മാത്രമാണ് അമല്‍ നീരദ് സംസാരിക്കുന്നത്. സിനിമയുമായി കണക്ട് ചെയ്താണ് എല്ലാം സംസാരിക്കുന്നത്. അത്രയും ആത്മവിശ്വാസമുള്ള ഒരാളുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്ക് യാതൊരു ടെന്‍ഷനും ഉണ്ടാവില്ല. അതിന്റെ ഔട്ട്പുട്ട് എന്തായാലും നന്നാവും.
അഭിനേതാവിന് അനുസരണ വേണം. ഖാലിദ് റഹ്മാന്‍ ഉണ്ട ചെയ്യുമ്പോള്‍ 28 വയസ് ഏതാണ്ടേ ഉള്ളൂ. മമ്മൂക്കക്ക് അന്ന് എത്ര വയസുണ്ട്. എന്തായാലും ഈ ഖാലിദ് റഹ്മാന്‍ ഒരു പയ്യന്‍ എന്ന രീതിയിലല്ല മമ്മൂക്ക നില്‍ക്കുന്നത്. പത്ത് വയസുള്ള പയ്യനാണ് സംവിധായകനെങ്കിലും അവനെ അനുസരിക്കണം,’ ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
ഭീഷ്മ പര്‍വത്തില്‍ മൈക്കിളായി മമ്മൂട്ടി എത്തുമ്പോള്‍ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്നത്.
സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ശ്രീനാഥ് ഭാസി ആലപിച്ച സിനിമയിലെ ‘പറുദീസ’ എന്ന ഗാനം യൂട്യൂബിലൂടെ മാത്രം 30 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലും പാട്ട് ഇടംപിടിച്ചിട്ടുണ്ട്.
തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
Content Highlight: shine tom chacko about the camera collection of mammootty