ഷൈന്‍ ടോമിനെ കാത്തിരിക്കുന്ന സെയ്ഫ് അലി ഖാനും, ജൂനിയര്‍ എന്‍.ടി ആറും; മറുപടിയുമായി താരം
സെയ്ഫ് അലി ഖാനും, ജൂനിയര്‍ എന്‍.ടി.ആറും തന്നെ കാത്തിരിക്കുന്നതിനെ പറ്റിയും മലയാള നടന്മാര്‍ക്ക് മറ്റ് ഇന്‍ഡസ്ട്രികളില്‍ കിട്ടുന്ന പരിഗണനയെക്കുറിച്ചും സംസാരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ.ദേവരയാണ് ഷൈനിന്റെ അടുത്ത തെലുങ്ക് ചിത്രം.
സെയ്ഫ് അലി ഖാനും, ജൂനിയര്‍ എന്‍.ടി.ആറും താങ്കളെ അവിടെ കാത്തിരിക്കുകയാണല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ഷൈനിന്റെ രസകരമായ മറുപടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അവര്‍ അവിടെ ഇരിക്കുന്നു, ഞാന്‍ ഇവിടുന്ന് പോകുന്നു. അപ്പോള്‍ അവര്‍ എന്നെ അവിടെ കാത്തിരിക്കുകയാണല്ലോ’, എന്നായിരുന്നു ഷൈനിന്റെ രസകരമായ മറുപടി.
ഫഹദ് ഫാസില്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ബിജു മേനോന്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക നടന്മാരും മറ്റ് ഇന്‍ഡസ്ട്രികളില്‍ പോയി അഭിനയിച്ചിട്ടുണ്ടെന്നും തെല്ലുങ്ക്, തമിഴ് സിനിമകളില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ മലയാള നടന്മാരെയാണ് കൂടുതല്‍ വിളിക്കുന്നതെന്നും ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘മലയാളത്തിലുള്ള പടങ്ങള്‍ കണ്ടിട്ടാണ് അവര്‍ വിളിക്കുന്നത്. വലിയ പടങ്ങള്‍ ഉണ്ടാകുന്നത് മലയാളത്തിലാണ്. പുതിയ നടന്മാരായ ഫഹദും, പഴയ നടന്മാരിലേക്ക് നോക്കുകയാണെങ്കില്‍ മമ്മൂക്ക, ലാലേട്ടന്‍, ബിജു മേനോന്‍ തുടങ്ങി മലയാളത്തിലെ എല്ലാവരും മറ്റ് ഇന്‍ഡസ്ട്രികളില്‍
പോയി അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയില്‍ മാത്രമാണ് അധികം എസ്റ്റാബ്ലിഷ് ആകാത്തത്. ക്യാരക്ടേഴ്സ് ചെയ്യാന്‍ തെല്ലുങ്ക്, തമിഴ്, കന്നട എന്നീ ഇന്‍ഡസ്ട്രികളില്‍ മലയാള നടന്മാരെയാണ് അവര്‍ വിളിക്കുന്നത്’, ഷൈന്‍ പറഞ്ഞു.
ബോളിവുഡിലെ വലിയ ചിത്രങ്ങളിലേക്ക് വിളിക്കാന്‍ നിമിത്തമായ മലയാള ചിത്രങ്ങളെ പറ്റിയും നടന്‍ സംസാരിച്ചു. അതില്‍ തന്നെ തല്ലുമാലയാണ് എല്ലാവരും അതിശയിച്ച് കണ്ടിട്ടുള്ളതെന്നും ഷൈന്‍ പറഞ്ഞു.
‘ഇഷ്‌ക്, കുറുപ്പ്, ഭീഷ്മപര്‍വ്വം, തല്ലുമാല എന്നിവയാണ് പുറത്തുള്ള ഇന്‍ഡസ്ട്രിയിലെ ആളുകള്‍ അവരുടെ സിനിമയിലേക്ക് വിളിക്കാന്‍ നിമിത്തമായ ചിത്രങ്ങള്‍. ഇതില്‍ തന്നെ തല്ലുമാലയാണ് ആളുകള്‍ കൂടുതല്‍ കണ്ടിട്ടുള്ളതും ആശ്ചര്യപ്പെട്ടതുമായ ചിത്രം,’ ഷൈന്‍ പറഞ്ഞു.
ആക്ഷന്‍ സീനുകള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ നടന്മാര്‍ ഒരുമിച്ചാണെങ്കിലും ഷൂട്ട് ചെയ്യുമ്പോള്‍ നടന്മാര്‍ തമ്മില്‍ കാണാന്‍ പോലും സാധ്യതയിലെന്നും അതുകൊണ്ട് തന്നെ സെയ്ഫ് അലി ഖാനെയും, ജൂനിയര്‍ എന്‍.ടി.ആറിനെയും ഇത് വരെ നേരിട്ട് പരിചയമില്ലെന്നും ഷൈന്‍ പറഞ്ഞു.
‘ഷോട്ടില്‍ ഒരുമിച്ച് വന്നിട്ടുണ്ടെങ്കില്‍ കൂടി സെയ്ഫ് അലി ഖാനെ ഇതുവരെ പരിചയപ്പെട്ടിട്ടില്ല. ഞങ്ങള്‍ വളരെ ക്ലോസായി നിന്ന് പെരുമാറുന്ന ഷോട്ടുകള്‍ വന്നിട്ടില്ല. കൊറിയോഗ്രഫ്ഡ് ആയിട്ടുള്ള ആക്ഷന്‍ സീക്വന്‍സുകളാണ് ഇപ്പോള്‍ എടുക്കുന്നത്. അത് മുഴുവന്‍ ചെയ്ത് കഴിഞ്ഞിട്ടേ സീനീലേക്ക് കടക്കൂ.
കാരണം അവരുടെ പടം വലുതാണ്. ആക്ഷന്‍ സീനുകള്‍ എല്ലാം വേറെയായിട്ടാണ് എടുക്കുന്നത്. അപ്പോള്‍ നമ്മള്‍ ഒരു ഷോട്ടില്‍ ഒരുമിച്ചുണ്ടങ്കില്‍ പോലും നടന്മാന്‍ തമ്മില്‍ നേരിട്ട് കാണുന്നില്ല. എല്ലാവര്‍ക്കും നല്‍കിയിരിക്കുന്ന ഡേറ്റുകള്‍ വ്യത്യസ്തമായിരിക്കും. അത് തന്നെയാണ് സിനിമയുടെ മാജിക്ക്, ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
Content Highlight: Shine Tom Chacko about Saif Ali Khan and Junior NTR