| Monday, 13th June 2022, 9:56 am

അഞ്ച് ദിവസം കൊണ്ട് എങ്ങനെയാണ് 160 സിനിമകള്‍ കാണുന്നത്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തഴഞ്ഞതിന് ഷൈന്‍ ടോം ചാക്കോ ദുല്‍ഖറിന് ഇന്‍സ്റ്റാഗ്രാമില്‍ കത്തെഴുതിയത്.

‘കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന എന്താണെന്ന് സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചപ്പോള്‍ മനസിലായി കാണുമല്ലോ’ എന്നായിരുന്നു കത്തില്‍ ഷൈന്‍ ചോദിച്ചത്. ഇപ്പോഴിതാ വീണ്ടും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പരിഗണിക്കപ്പെടാതെ പോയതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം.

അടിത്തട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഷൈന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

അഞ്ച് ദിവസം കൊണ്ട് ജൂറി എങ്ങനെയാണ് 160 സിനിമകള്‍ കണ്ടതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷൈന്‍ പറയുന്നത്. എല്ലാ സിനിമകള്‍ ചെയ്യുമ്പോഴും അവാര്‍ഡ് ആഗ്രഹിക്കാറില്ല. ചില കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഒരു ധാരണയുണ്ടാകും, പക്ഷെ അങ്ങനെ സംഭവിച്ചില്ല.

മലയാളികള്‍ തന്നെ മലയാള സിനിമ കണ്ട് വിലയിരുത്തണമെന്നും ഷൈന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ജിജോ ആന്റണിയുടെ സംവിധാനത്തിലാണ് അടിത്തട്ട് ഒരുങ്ങുന്നത്. ഖൈസ് മില്ലനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഷൈനെ കൂടാതെ സണ്ണി വെയിനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ് ആണ് അടിത്തട്ട് തിയേറ്ററിലെത്തിക്കുന്നത്. ഡിജിറ്റല്‍ പി.ആര്‍ : മാക്‌സോ ക്രിയേറ്റീവ്.  മല്‍സ്യ ബന്ധനത്തിനായി കടലില്‍ പോകുമ്പോള്‍ ബോട്ടില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ടീസറില്‍ ഉണ്ടായിരുന്നത്.

Content Highlight : Shine Tom Chacko about kerala state filim award issue

We use cookies to give you the best possible experience. Learn more