കൊച്ചി: നടന് ഷെയിന്‍ നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി കൂടികാഴ്ച്ച നടത്തി. മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തികരിക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്കി. അമ്മ ഭാരവാഹിയായ നടന് സിദ്ധിക്കിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിഷത്തില്‍ ഷെയിന്‍ തന്റെ ഭാഗം വിശദ്ദീകരിച്ചെങ്കിലും വെയില് സിനിമയുടെ ഡേറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഇതിനായി ഫെഫ്ക്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
വെയില് സിനിമയുടെ ഷൂട്ടിനായി 15 ദിവസമാണ് നേരത്തെ നടന്ന ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ സംവിധായകന് ആവശ്യപ്പെട്ടതെങ്കിലും സൈറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന് പറഞ്ഞപ്പോഴാണ് പ്രശ്നം വീണ്ടും തുടങ്ങിയെതെന്നാണ് പറയുന്നത്.