[] മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ മുഖം മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ഹൈകമാന്റ്. നിലവിലെ സര്‍ക്കാറുമായി മുന്നോട്ട് പോയാല്‍ കനത്ത തിരിച്ചടി നേരിടുമെന്നാണ് ഹൈകമാന്റിന്റെ വിലയിരുത്തല്‍.
നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃത്വരാജ് ചവാനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും എതിര്‍പ്പ് രൂക്ഷമാണ്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ കോണ്‍ഗ്രസിലും സഖ്യകക്ഷിയായ എന്‍.സി.പിയിലും കടുത്ത എതിര്‍പ്പാണുള്ളത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചവാനു പകരം മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയെ കൊണ്ടുവരാനാണ് നേതൃത്വം ആലോചിക്കുന്നത്. ചികില്‍സാ ആവശ്യത്തിനായി അമേരിക്കയിലുള്ള ഷിന്‍ഡെയോട് തിരികെയെത്താന്‍ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
ഉടന്‍ നേതൃമാറ്റം വേണമെന്ന നിലപാടാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍.സി.പിക്ക്. എന്‍.സി.പി നേതാവ് ശരദ് പവാര്‍ ഇക്കാര്യം എ.കെ ആന്റണിയേയും അഹമ്മദ് പട്ടേലിനേയും നേരില്‍ കണ്ട് അറിയിച്ചിട്ടുണ്ട്.