[share]
[]ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ടൂര്‍ണമെന്റിന് സുരക്ഷ നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.
ഏപ്രിലിലാണ് ഐ.പി.എല്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഐ.പി.എല്‍ നടക്കുന്ന സമയത്തു തന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക എന്നതു കൊണ്ടാണ് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാത്തതെന്നും ഷിന്‍ഡെ പറഞ്ഞു.
ഏപ്രില്‍- മെയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
അതിനാല്‍ ടൂര്‍ണമെന്റ് മറ്റെങ്ങോട്ടെങ്കിലും മാറ്റാന്‍ ബി.സി.സി.ഐ ആലോചിയ്ക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, യു.എ.ഇ എന്നിവിടങ്ങളില്‍ എവിടേയ്‌ക്കെങ്കിലും ടൂര്‍ണമെന്റ് മാറ്റാനാണ് ബി.സി.സി.ഐ ശ്രമം.
ഇതു സംബന്ധിച്ച ചര്‍ച്ച ഇന്ന് നടത്തുമെന്നും ബി.സി.സി.ഐ ഭാരവാഹികള്‍ അറിയിച്ചു.
ഐ.പി.എല്ലിന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും നേരത്തേ ആവശ്യമുയര്‍ന്നിരുന്നു.