ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഐ.പി.എല്ലിന്റെ പുതിയ പതിപ്പിന്റെ ആവേശത്തിലേക്ക് കാലെടുത്ത് വെക്കാനൊരുങ്ങുകയാണ്. മാര്‍ച്ച് 22ന് കൊല്‍ക്കത്തയുടേയും ബംഗളൂരിന്റെയും മത്സരത്തോടെയാണ് ഐ.പി.എല്ലിന്റെ 18ാം സീസണ്‍ ആരംഭിക്കുന്നത്.
മാര്‍ച്ച് 23നാണ് ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. ഇതോടെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ എല്ലാ താരങ്ങളും വലിയ തയ്യാറെടുപ്പിലാണ്.
2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച് നടന്ന മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയ ഏക വിദേശ താരം വിന്‍ഡീസിന്റെ ഷിമ്‌റോണ്‍ ഹെറ്റ്‌മെയറാണ്. ഇപ്പോള്‍ രാജസ്ഥാന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെക്കുറിച്ച് സംസാരിക്കുകയാണ് ഹെറ്റി. സഞ്ജു മികച്ച ക്യാപ്റ്റനാണെന്നും ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നും ഹെറ്റ്‌മെയര്‍ പറഞ്ഞു.
‘സഞ്ജു സാംസണെ ഞാന്‍ വിലയിരുത്തുന്നത് മികച്ച ഒരു ക്യാപ്റ്റന്‍ എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് ഇന്ത്യയില്‍ ക്യാപ്റ്റനാകാനുള്ള അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം അദ്ദേഹം ആ ജോലി വളരെ കൃത്യമായി ചെയ്യുന്നു. മാത്രമല്ല ശാന്തത പാലിക്കുകയും തന്റെ ടീമിലെ അംഗങ്ങള്‍ എല്ലാ കാര്യങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു,’ ഹെറ്റ്‌മെയര്‍ പറഞ്ഞു.
ബാറ്റര്‍മാര്‍
നിതീഷ് റാണ
ശുഭം ദുബെ
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (വിദേശ താരം)
യശസ്വി ജെയ്സ്വാള്‍
റിയാന്‍ പരാഗ്
ഓള്‍റൗണ്ടര്‍മാര്‍
വാനിന്ദു ഹസരങ്ക(വിദേശ താരം)
വൈഭവ് സൂര്യവംശി
വിക്കറ്റ് കീപ്പര്‍മാര്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
ധ്രുവ് ജുറെല്‍
കുണാല്‍ സിങ് റാത്തോഡ്
ബൗളര്‍മാര്‍
മഹീഷ് തീക്ഷണ(വിദേശ താരം)
ആകാശ് മധ്വാള്‍
കുമാര്‍ കാര്‍ത്തികേയ സിങ്
തുഷാര്‍ ദേശ്പാണ്ഡേ
ഫസല്‍ഹഖ് ഫാറൂഖി(വിദേശ താരം)
ക്വേന മഫാക്ക(വിദേശ താരം)
അശോക് ശര്‍മ
സന്ദീപ് ശര്‍മ
ജോഫ്രാ ആര്‍ച്ചര്‍(വിദേശ താരം)
യുദ്ധ്വീര്‍ സിങ്
Content Highlight: Shimron Hetmyre Praises Sanju Samson