| Saturday, 25th April 2020, 1:59 pm

അവസാനരോഗിയേയും പരിശോധിച്ച് പതിനാല് ദിവസം കഴിഞ്ഞതിന് ശേഷമെ ഉമ്മച്ചിയെ കാണാന്‍ കഴിയുകയുള്ളൂ; മഞ്ചേരിയില്‍ നിന്ന് ഒരു ഡോക്ടറുടെ മകന്റെ ഹൃദയഹാരിയായ കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളം കൊവിഡ് 19 പ്രതിരോധത്തിലാണ്. തുടര്‍ച്ചയായ പരിശോധനകള്‍, ക്വാറന്റൈന്‍ പ്രവര്‍ത്തികള്‍, റൂട്ട് മാപ്പിംഗ് തുടങ്ങി രോഗപ്രതിരോധത്തില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുമ്പോള്‍ അവരുടെ കുടുംബജീവിതത്തെ കൂടി ചര്‍ച്ചാവിഷയമാക്കുകയാണ് ഒരു അനുഭവക്കുറിപ്പ്.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ. ഷിംന അസീസിന്റെ മകനാണ് ഈ അനുഭവക്കുറിപ്പെഴുതിയിരിക്കുന്നത്. ഷിംന തന്നെ ഈ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് 19 നിരീക്ഷണം വന്നതുമുതല്‍ ഉമ്മയെ കണ്ടിട്ടില്ലെന്ന് കുട്ടി കുറിപ്പില്‍ പറയുന്നു. അവസാനരോഗിയേയും പരിശോധിച്ച് പതിനാല് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമെ തനിക്ക് ഉമ്മയെ കാണാന്‍ കഴിയൂ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കൊവിഡ് 19 എന്ന പകര്‍ച്ചവ്യാധി കാരണം സ്‌കൂള്‍ നേരത്തെ അടച്ചു. ഉമ്മയുടെ വീട്ടിലാണ്. ഉപ്പപ്പയും ഉമ്മമ്മയും മാമനും മാമിയും എല്ലാവരും വീട്ടിലുണ്ട്. പുറത്തിറങ്ങാന്‍ അനുവാദമില്ല.

എങ്കിലും അതൊന്നും വലിയ വിഷമമായി തോന്നിയില്ല. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണം വന്നതുമുതല്‍ ഉമ്മച്ചിയെ കണ്ടിട്ടില്ല. ഉമ്മച്ചി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളെ നോക്കുന്നതിനാല്‍ തനിച്ചാണ് മഞ്ചേരി വീട്ടില്‍ താമസിക്കുന്നത്.

ഉമ്മച്ചിയെ വല്ലാതെ മിസ് ചെയ്യുന്നു. വീഡിയോ കോളില്‍ വന്നപ്പോള്‍ എനിക്ക് സങ്കടം വന്നു. അവസാനരോഗിയേയും പരിശോധിച്ച് പതിനാല് ദിവസം നിരീക്ഷത്തില്‍ നിന്നതിന് ശേഷമെ ഉമ്മച്ചിയെ കാണാന്‍ കഴിയുകയുള്ളൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more