| Monday, 22nd January 2018, 8:13 am

മൈക്കിനുമുന്നില്‍ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോ ? വല്ലതും അറിഞ്ഞാട്ടാണോ ഇങ്ങനൊക്കെ വിളിച്ചുകൂവുന്നത്?; എം.എല്‍.എ ആരീഫിന് മറുപടിയുമായി ഡോ.ഷിംന അസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മീസില്‍സ് റൂബെല്ല വാക്‌സിനേഷനെ അനുകൂലിച്ച സി.പി.എ.ഐ.എം എം.എല്‍.എക്ക് മറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ്. റൂബെല്ല വാക്‌സിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ കഴിയില്ലെന്നും, തന്റെ മക്കള്‍ക്കൊന്നും വാക്‌സിന്‍ ഇതുവരെ എടുത്തിട്ടില്ലെന്നും ആരിഫ് പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ആരോഗ്യപ്രവര്‍ത്തക കൂടിയായ ഷിംന അസീസ് രംഗത്തെത്തിയത്. ലോകത്താകമാനം ആരോഗ്യപദ്ധതി സര്‍ക്കാര്‍ എറ്റെടുത്ത് നടത്താന്‍ ഒരുങ്ങുമ്പോള്‍ അതിനോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല.

നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച്, അതിന്റെ ശാസ്ത്രാടിസ്ഥാനത്തെക്കുറിച്ച് അറിയാന്‍ ശ്രമിക്കാനുള്ള കഴിവിങ്കിലും കാണിക്കണം. സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ സര്‍ക്കാരിന്റെ തന്നെ പദ്ധതിക്കെതിരെ പ്രചരണം നടത്താന്‍ നാണമില്ലെയെന്നും ഷിംന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി റൂബെല്ലാ വാക്‌സിനേഷന്‍ പ്രചരണത്തിനായി നടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ എം.എല്‍.എ ക്ക് കഴിയുന്നതെന്നും ഷിംന പറഞ്ഞു. പലയിടത്തും അപഹാസ്യരായി ശാരീരികാക്രമങ്ങള്‍ക്ക് വരെ ആരോഗ്യപ്രവര്‍ത്തകര്‍ വിധേയമായി. എന്നിട്ടും കുഞ്ഞുങ്ങളുടെ ജീവനുകള്‍ക്കായി നിരന്തരം പോരാടിയ തങ്ങളുടെ അധ്വാനത്തെ അപമാനിക്കുന്ന രീതിയിലാണ് ആരിഫിന്റെ പ്രസംഗം എന്നും ഷിംന അസീസ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

We use cookies to give you the best possible experience. Learn more