ഈ കെമിസ്ട്രി കൊള്ളാമല്ലോ; പ്രണയാതുരരായി കുമാരിയും ധ്രുവനും; ശിലകള്‍ വീഡിയോ ഗാനം
Film News
ഈ കെമിസ്ട്രി കൊള്ളാമല്ലോ; പ്രണയാതുരരായി കുമാരിയും ധ്രുവനും; ശിലകള്‍ വീഡിയോ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th October 2022, 7:30 pm

ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമായ കുമാരി എന്ന ചിത്രത്തിലെ പുതിയ പാട്ട് പുറത്ത്. ശിലകള്‍ എന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. കുമാരിയായി ഐശ്വര്യ ലക്ഷ്മിയും ധ്രുവനായി ഷൈന്‍ ടോമുമെത്തുന്ന പാട്ടില്‍ ഇരുവരുടെയും കെമിസ്ട്രി തന്നെയാണ് ഹൈലൈറ്റ്. സ്വാസിക, ജിജു ജോണ്‍, ശ്രുതി മേനോന്‍ എന്നിവരേയും പാട്ടില്‍ കാണാനാവും.

കൈതപ്രത്തിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. അഖില്‍ ജെ. ചന്ദ്, വൈഗ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 28നാണ് ചിത്രം റിലീസ് ചെയ്തത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കേരളത്തില്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍മലും
സച്ചിന്‍ രാംദാസും ചേര്‍ന്നാണ് തയാറാക്കിയിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം. എഡിറ്റര്‍ ആന്‍ഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം.

പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. സുരഭി ലക്ഷ്മി, രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

Content Highlight: shilakal video song from kumari movie