|

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ഇടം നേടിയതില്‍ സന്തോഷമുണ്ട്, പക്ഷെ അതായിരിക്കും ഇന്ത്യയുടെ പ്രധാന വെല്ലുവിളി: ധവാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ അവസാന ഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കം അവസാനിച്ചാല്‍ ഉടന്‍ നടക്കുന്നത് ടി-20 ലോകകപ്പാണ്. ഈ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ചെന്നൈ താരം ശിവം ദുബെ രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നീ താരങ്ങള്‍ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ ഈ താരങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍.

‘ശിവം ദുബെ, സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചഹല്‍ എന്നീ താരങ്ങള്‍ക്ക് വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇന്ത്യക്ക് ഇപ്പോള്‍ സന്തുലിതമായ ഒരു ടീമിനെയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കും,’ ശിഖര്‍ ധവാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ സമ്മര്‍ദത്തില്‍ ആയിരിക്കുമെന്നും ധവാന്‍ പറഞ്ഞു.

‘ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന താരങ്ങള്‍ സമ്മര്‍ദത്തില്‍ ആയിരിക്കും. രോഹിത് ശര്‍മ വളരെയധികം അനുഭവസമ്പത്തുള്ള ഒരു താരമാണ് അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സ് ഇന്ത്യയ്ക്ക് വളരെയധികം ഗുണം ചെയ്യും. സമ്മര്‍ദങ്ങള്‍ എങ്ങനെ മാറ്റണമെന്ന് രോഹിത്തിന് അറിയാം,’ ധവാന്‍ കൂട്ടിചേര്‍ത്തു.

ജൂണ്‍ ഒന്നുമുതല്‍ ജൂണ്‍ 29 വരെയാണ് ടി-20 ലോകകപ്പ് നടക്കുക. വെസ്റ്റ് ഇന്‍ഡീസിലും യു.എസിലുമാണ് ആവേശകരമായ ടൂര്‍ണമെന്റ് നടക്കുന്നത്. ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

Content Highlight: Shikher Dhawan talks about India T20 World Cup Squad