'ഇന്ത്യ എന്തുകൊണ്ട് ഒന്നാം റാങ്കിനര്‍ഹരാകുന്നു; ഡ്രസിങ്ങ് റൂം രഹസ്യം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍
Daily News
'ഇന്ത്യ എന്തുകൊണ്ട് ഒന്നാം റാങ്കിനര്‍ഹരാകുന്നു; ഡ്രസിങ്ങ് റൂം രഹസ്യം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2017, 6:36 pm

റാഞ്ചി: ശ്രീലങ്കക്കെതിരെയും ഓസീസിനെതിരെയും നേടിയ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ ഒന്നാം റാങ്ക് ഉറപ്പിച്ചിരിക്കെയാണ്. ഓസീസിനെതിരായ പരമ്പര 4-1 നു വിജയിച്ച ടീം ട്വന്റി-20യിലും നേട്ടം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.


Also Read: യോഗിയെ ട്രോളി പിണറായിയുടെ ട്വീറ്റുകള്‍; ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍


ഇന്ത്യന്‍ ടീമിന്റെ മികച്ച ഓപ്പണര്‍മാരിലൊരാളായ ശിഖര്‍ ധവാനു ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്കായി ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാലായിരുന്നു താരത്തിന്റെ ടൂര്‍ണ്ണമെന്റില്‍ നിന്നുള്ള പിന്മാറ്റം. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ നിലവിലെ പ്രകടനങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

ഇന്ത്യ ഒന്നാം റാങ്കിലെത്താനുള്ളതിന് താന്‍ കണ്ടെത്തിയ കാരണങ്ങള്‍ എന്തൊക്കയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ” ഞങ്ങളുടെ ഭാഗത്ത് ഒരുപാട് പക്വതയുള്ള കളിക്കാരുണ്ട്. കൂടാതെ യുവതാരങ്ങളെല്ലാം തികഞ്ഞ ആത്മവിശ്വാസമുള്ളവരാണ്. ഐ.പി.എല്‍ പോലുള്ള ടൂര്‍ണ്ണമെന്റുകളിലെ ഡ്രസിങ്ങ് റൂമില്‍ മികച്ച താരങ്ങളോടൊത്ത് കഴിയുന്നത് അവരെ സഹായിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.”


Dont Miss: ബി.ജെ.പി സ്ഥാനാര്‍ത്ഥി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; പഞ്ചാബ് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതിരോധത്തില്‍


“ബെഞ്ചിലെ കരുത്തും ടീമിന് ഗുണമാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ സ്‌ക്വാഡില്‍ നിരവധി താരങ്ങളാണ് നിലവിലുള്ളത്. വളരെ ആരോഗ്യപരമായ മത്സരമാണ് ഞങ്ങള്‍ക്കിടയില്‍ നടക്കുന്നത്. തനിക്ക കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം മികച്ചൊരു താരമുണ്ടെന്നു ഓരോര്‍ത്തര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഞങ്ങള്‍ നന്നായാണ് കളിക്കുന്നത്.” ധവാന്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ആഭ്യന്തര ടൂര്‍ണ്ണമെന്റുകളും നല്ല താരങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.