| Friday, 22nd July 2022, 3:56 pm

ധോണിയുടേയും കോഹ്‌ലിയുടേയും റെക്കോഡ് തകര്‍ക്കാന്‍ ശിഖര്‍ ധവാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. സീനിയര്‍ താരങ്ങള്‍ വിശ്രമക്കുന്ന പരമ്പരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് . മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. ഏകദിനത്തിന് ശേഷം അഞ്ച് ട്വന്റി-20 മത്സരത്തിലും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.

കഴിഞ്ഞ വര്‍ഷം നടന്ന ശ്രീലങ്കന്‍ പരമ്പരയില്‍ ധവാന്‍ ഇന്ത്യയെ നയിച്ചിരുന്നു. താരങ്ങളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന് അവസരങ്ങള്‍ കുറവാണ്. എന്നാലും ഏകദിനത്തില്‍ താരമിന്നും പ്രധാന ഘടകമാണ്.

പക്ഷെ എപ്പോള്‍ വേണമെങ്കിലും ഏകദിനത്തിലെ സ്ഥാനം തെറിക്കുമെന്നുള്ള അവസ്ഥയാണ് താരത്തിന്. ഈ പരമ്പരിലെ ബാറ്റിങ് കൊണ്ടുള്ള പ്രകടനം അദ്ദേഹത്തിന് പ്രധാനമാണ്.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ രണ്ട് മികച്ച റെക്കോഡുകള്‍ തകര്‍ക്കാനുള്ള സാധ്യതയുണ്ട് ധവാന്. മുന്‍ നായകന്‍ വിരാടിന്റെയും ധോണിയുടെയും റെക്കോഡാണ് ധവാന് തകര്‍ക്കാന്‍ സാധിക്കുക.

വെസ്റ്റ് ഇന്‍ഡീസില്‍ ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ്. 15 മത്സരമാണ് താരം കളിച്ചത്. എന്നാല്‍ ഈ റെക്കോഡ് തകര്‍ക്കാന്‍ ധവാന് രണ്ട് മത്സരങ്ങള്‍ മതി. നിലവില്‍ 14 മത്സരമാണ് ധവാന്‍ വിന്‍ഡീസില്‍ കളിച്ചിട്ടുള്ളത്.

വെസ്റ്റ് ഇന്‍ഡീസില്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്ററും വിരാട് കോഹ്‌ലിയാണ്. 15 മത്സരത്തില്‍ നിന്നും 790 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. ധവാന് 14 മത്സരത്തില്‍ 348 റണ്‍സാണ് സ്വന്തമാക്കിയത്. വിന്‍ഡീസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ ധവാന്‍. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള മുന്‍ നായകന്‍ ധോണിയെക്കാള്‍ 110 റണ്‍സിന്റെ വ്യത്യാസം മാത്രമേ ധവാനുള്ളു.

15 മത്സരത്തില്‍ നിന്നും 458 റണ്‍സാണ് ധോണി സ്വന്തമാക്കിയത്. 14 മത്സരത്തില്‍ 419 റണ്‍സ് നേടിയ യുവരാജ് സിങ്ങാണ് മൂന്നാം സ്ഥാനത്തുള്ളത്.. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റില്‍ നാലാമതുള്ളത്. 14 മത്സരത്തില്‍ 408 റണ്‍സാണ് രോഹിത് നേടിയത്.

Content Highlights: Shikhar Dhawan is all set to break Dhoni’s and Virat Kohli’s Record

We use cookies to give you the best possible experience. Learn more