ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ടോസ്നേടിയ പഞ്ചാബ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തില്‍ 182 റണ്‍സ് ആണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് പഞ്ചാബിന് സ്വന്തമാക്കാന്‍ സാധിച്ചത്.
പഞ്ചാബ് നിരയില്‍ ശശാങ്ക് സിങ് 25 പന്തില്‍ 46 റണ്‍സും അശുതോഷ് ശര്‍മ 15 പന്തില്‍ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും രണ്ട് റണ്‍സകലെ പഞ്ചാബിന് വിജയം നഷ്ടമാവുകയായിരുന്നു. ഇരുവരും പുറത്താകാതെ അവസാനഓവര്‍ വരെ മികച്ച രീതിയിലാണ് ഹൈദരബാദിനെതിരെ പൊരുതിയത്.
Shashank Singh & Ashutosh Sharma – the two new finishers in the town. 🔥
പഞ്ചാപ് നിരയില്‍ ഏറെ പ്രതീക്ഷ നല്‍കിയത് ക്യാപ്റ്റന്‍ ശിഖര്‍ ധവാനെയായിരുന്നു. എന്നാല്‍ 16 പന്തില്‍ നിന്ന് 14 റണ്‍സ് മാത്രം നേടിയാണ് താരം പുറത്തായത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ സ്റ്റെപ് ഔട്ട് ചെയ്ത് കളിച്ച താരത്തെ ക്ലാസന്‍ സ്റ്റംപിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. ഇതോടെ ഒരു മോശം റെക്കോഡും ധവാനെ തേടിയെത്തിയിരിക്കുകാണ്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സ്റ്റംപിങ്ങിലൂടെ പുറത്താകുന്ന താരമാകാനാണ് ധവാന് സാധിച്ചത്.
ഹൈദരബാദിന് വേണ്ടി ഭുവനേശ്വര്‍ രണ്ട് വിക്കറ്റും പാറ്റ് കമ്മിന്‍സ്, നടരാജന്‍, നിതീഷ് കുമാര്‍, ഉനത്കട്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
Content Highlight: Shikhar Dhawan In Bad Record Achievement