| Monday, 24th July 2023, 6:39 pm

റിലീസിനൊരുങ്ങി ഷിജു അബ്ദുള്‍ റഷീദ് ചിത്രം 'ആഗസ്റ്റ് 27'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബിഗ്‌ബോസ് ഫെയിം ഷിജു അബ്ദുള്‍ റഷീദിനെ കേന്ദ്രകഥാപാത്രമാക്കി ജെബിത അജിത് നിര്‍മിക്കുന്ന ദ്വിഭാഷാ ചിത്രമാണ് ‘ആഗസ്റ്റ് 27’. ചിത്രം ആഗസ്റ്റ് 18ന് റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സൗന്ദര്യമത്സരംഗത്ത് പ്രമുഖ സ്ഥാനം വഹിക്കുന്ന ഡോ. അജിത് രവി പെഗാസസാണ് ചിത്രത്തിന്റെ സംവിധാനം. കുമ്പളത്ത് പദ്മകുമാര്‍ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കൃഷ്ണ പി.എസ്. ആണ്.

ഷിജു അബ്ദുള്‍ റഷീദ്, ജസീല, റിഷാദ്, സുഷ്മിത ഗോപിനാഥ് , എം.ആര്‍. ഗോപകുമാര്‍, സജിമോന്‍ പാറയില്‍, നീന കുറുപ്പ്, താര കല്യാണ്‍ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തി അലന്‍, അമല്‍ വിജയ്, വള്ളിക്കോട് രമേശന്‍, മധു മുണ്ഡകം എന്നിവരുടെ വരികള്‍ക്ക് അഖില്‍ വിജയ്, സാം ശിവ എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്നു.

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സാനന്ദ് ജോര്‍ജ്ജ് ആണ്. കലാസംവിധാനം: ഗ്ലാട്ടന്‍ പീറ്റര്‍, സഹസംവിധായകര്‍: സബിന്‍. കെ. കെ, കെ. പി അയ്യപ്പദാസ്. മേക്കപ്പ്: സൈജു, എഡിറ്റിങ്: ജയചന്ദ്ര കൃഷ്ണ, വസ്ത്രാലങ്കാരം: റസാഖ് തിരൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജബ്ബാര്‍ മതിലകം, ജിതിന്‍ മലയിന്‍കീഴ്, കളറിസ്റ്റ്: മഹാദേവന്‍, സൗണ്ട് ഇഫക്ട്‌സ്: രാജ് മാര്‍ത്താണ്ഡം, സ്റ്റില്‍സ്: ജിനീഷ്, ഡിസൈന്‍: ഷിബു പത്തുര്‍(പെഗാസസ്), പി.ആര്‍.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: Shiju Abdul Rasheed film ‘August 27’ is getting ready for release

Latest Stories

We use cookies to give you the best possible experience. Learn more