| Tuesday, 12th April 2022, 8:00 pm

വിവാഹം ലൗവ് ജിഹാദ് അല്ല, സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു; മിശ്രവിവാഹിതരായ ജ്യോത്സനയും ഷിജിനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലവ് ജിഹാദ് വിവാദം തള്ളി കോടഞ്ചേരിയിലെ മിശ്രവിവാഹിതരായ ജ്യോത്സനയും ഷിജിനും.സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ഷിജിനും ജ്യോസ്‌നയും തമ്മിലുള്ള വിവാഹം കോടഞ്ചേരി മേഖലയില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

തങ്ങളുടെ വിവാഹം ലൗവ് ജിഹാദ് അല്ലെന്ന് ഇവര്‍ പറഞ്ഞു ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. വിവാഹവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും പല സംഘടനകളില്‍ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതില്‍ തനിക്ക് വീഴ്ച പറ്റിയെന്നും ഷിജിന്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിന്‍ കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജ്യോത്സന ജോസഫിനൊപ്പം പോയത്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്‌ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്തുപോയ ജ്യോത്സന തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍, ഷിജിന്റെ നടപടിക്കെതിരെ തിരുമ്പാടി മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ ജോര്‍ജ്ജ് എം. തോമസ് രംഗത്തെത്തിയിരുന്നു.

PC: ASIANET NEWs

Content Highlights: Shijin, a CPI (M) local committee member and DYFI regional secretary rejected the allegations of love jihad

We use cookies to give you the best possible experience. Learn more