| Wednesday, 15th January 2020, 10:56 am

'ഓര്‍മ്മയില്ലേ ഗുജറാത്ത് ' ഒമ്പത് അക്ഷരങ്ങളാല്‍ പൗരത്വ ബില്ലിനെ ആര്‍ക്കും മനസ്സിലാകുന്ന വിധം ബി.ജെ.പി വിശദീകരിച്ചിരിക്കുന്നു: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് കുറ്റ്യാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.

കുറ്യാടിയില്‍ രണ്ടു ദിവസം മുമ്പ് നടന്ന ജാഥയില്‍ ബി.ജെ.പി മുഴക്കിയ മുദ്രാവാക്യം സത്യത്തില്‍ പ്രൗഢഗംഭീരമായിരുന്നെന്നും പൗരത്വ ബില്ലിനെ ഇത്രയേറെ ഒരു ലേഖനത്തിനും വ്യാഖ്യാനിക്കാനായിട്ടില്ലെന്നുമാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു പ്രഭാഷണത്തിനും അതിനുപറ്റിയിട്ടില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള പണ്ഡിതരായ എല്ലാ പൗരത്വബില്‍ വ്യാഖ്യാതാക്കളും തോറ്റു തൊപ്പിയിട്ടിരിക്കുന്നു!

ഓര്‍മ്മയില്ലേ ഗുജറാത്ത്…ഒമ്പത് അക്ഷരങ്ങളാല്‍ പൗരത്വ ബില്ലിനെ സാധാരണക്കാര്‍ക്ക് പോലും മനസ്സിലാക്കുന്ന വിധം വിശദീകരിച്ചിരിക്കുന്നു. പറയാതിരിക്കാനാവുന്നില്ല, എന്തൊരു ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം!

പൗരത്വജാഥയില്‍ കണ്ടതൊക്കെ സാധാരണക്കാരാണ്. കൂലിത്തൊഴിലാളികളാണ്. ജാഥ പിറകിലെത്തുമ്പോള്‍ നിഷ്‌ക്കളങ്കതയോടുക്കുന്ന ചില ജാഥാ മെമ്പര്‍മാരുടെ ചമ്മിയ ചിരിയും ശ്രദ്ധേയമാണ്.

ജാഥ കൂടി രഹസ്യമായി നടത്താനായെങ്കില്‍ എന്ന് നമ്മുടെ ബി.ജെ.പി സഹോദരന്മാരില്‍ ചിലരെങ്കിലും മോഹിച്ചു പോയിട്ടുണ്ടാവണം. അതിന്റെ വിഷാദ സ്മൃതിയാവാം, ആ ചമ്മിയ ചിരി.- അദ്ദേഹം കുറിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഓര്‍മ്മയില്ലേ, ഗുജറാത്ത് ?

-കുറ്യാടിയില്‍ രണ്ടു ദിവസം മുമ്പ് നടന്ന ജാഥയില്‍ ബി.ജെ.പി മുഴക്കിയ മുദ്രാവാക്യം സത്യത്തില്‍ പ്രൗഢഗംഭീരമായിരുന്നു.
പൗരത്വ ബില്ലിനെ ഇത്രയേറെ ഒരു ലേഖനത്തിനും വ്യാഖ്യാനിക്കാനായിട്ടില്ല. ഒരു പ്രഭാഷണത്തിനും അതിനു് പറ്റിയിട്ടില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള പണ്ഡിതരായ എല്ലാ പൗരത്വബില്‍ വ്യാഖ്യാതാക്കളും തോറ്റു തൊപ്പിയിട്ടിരിക്കുന്നു!

പൗരത്വജാഥയില്‍ കണ്ടതൊക്കെ സാധാരണക്കാരാണ്. കൂലിത്തൊഴിലാളികളാണ്. ജാഥ പിറകിലെത്തുമ്പോള്‍ നിഷ്‌ക്കളങ്കതയോടുക്കുന്ന ചില ജാഥാ മെമ്പര്‍മാരുടെ ചമ്മിയ ചിരിയും ശ്രദ്ധേയമാണ്.

ജാഥ കൂടി രഹസ്യമായി നടത്താനായെങ്കില്‍ എന്ന് നമ്മുടെ BJP സഹോദരന്മാരില്‍ ചിലരെങ്കിലും മോഹിച്ചു പോയിട്ടുണ്ടാവണം. അതിന്റെ വിഷാദ സ്മൃതിയാവാം, ആ ചമ്മിയ ചിരി.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനകത്ത് അനുയായികള്‍ക്ക് നിരന്തരം രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയത് ബി.ജെ.പി മാത്രമാണ്. ഇടതുപക്ഷം അതില്‍ വിജയിച്ചു എന്ന് പറഞ്ഞു കൂടാ. കോണ്‍ഗ്രസിലാണെങ്കില്‍ നേതാക്കള്‍ക്ക് പോലും അത് കിട്ടിയിട്ടുമില്ല.

കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടു മാത്രം ഉപജീവനം നടത്തിപ്പോകാമെന്ന് വിചാരിച്ചതിന്റെ ശിക്ഷയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് അനുഭവിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസത്താല്‍ ഉദ്ബുദ്ധരായ ബി.ജെ.പി അനുയായികളെ കണ്ടുപഠിക്കൂ. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലെ കൂലിപ്പണിക്കാര്‍ പോലും എത്ര ലളിതസുന്ദരമായിട്ടാണ് പൗരത്വ ബില്ലിനെ ആ ജാഥയില്‍ വ്യാഖ്യാനിച്ചത്! എന്തൊരു രാഷ്ട്രീയ വ്യക്തതയും കാഴ്ചപ്പാടുമാണ് സാധാരണക്കാരായ ബി.ജെ.പിക്കാര്‍ക്ക് പോലും!

ഓര്‍മ്മയില്ലേ ഗുജറാത്ത്.-ഒമ്പത് അക്ഷരങ്ങളാല്‍ പൗരത്വ ബില്ലിനെ സാധാരണക്കാര്‍ക്ക് പോലും മനസ്സിലാക്കുന്ന വിധം വിശദീകരിച്ചിരിക്കുന്നു. പറയാതിരിക്കാനാവുന്നില്ല, എന്തൊരു ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം!

We use cookies to give you the best possible experience. Learn more