ന്യൂദല്‍ഹി: മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട തനിക്ക് പാകിസ്ഥാന്‍ വിസ നിഷേധിച്ചെന്ന വാര്‍ത്തയോട് പ്രതികരിച്ച് ശിഹാബ് ചോറ്റൂര്‍.
പാകിസ്ഥാന്‍ വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്നമാണെന്നും സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ വിസ ലഭ്യമാകുമെന്നും അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്മാന്‍ റഹ്മാനി വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന്‍ വിസ നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഷാഹി ഇമാമിന്റെ വാക്കുകള്‍ ശരിയായ വിധം മനസിലാക്കാതെയാണ് വാര്‍ത്തകള്‍ വന്നതെന്ന് ശിഹാബ് ചോറ്റൂര്‍ പ്രതികരിച്ചു.
ഇറാനും ഇറാഖും മൂന്ന് മാസത്തെ വിസ ഒരു വര്‍ഷമാക്കി തന്നിട്ടുണ്ട്. സൗദിയും ഇതുതന്നെ നല്‍കിയിട്ടുണ്ട്. നടന്നുകൊണ്ട് ഹജ്ജിന് പോവാനുള്ള വിസയും സൗദി അനുവദിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ ടൂറിസ്റ്റ് വിസ അനുവദിക്കും. എന്നാല്‍ തനിക്ക് വേണ്ടത് ട്രാന്‍സിറ്റ് വിസയാണ്. അതിനാണ് കാത്തുനില്‍ക്കുന്നത്. ഇന്ത്യന്‍ അധികാരികളുടെ രേഖ കിട്ടിയാല്‍ അത് ശരിയാവുമെന്നും ശിഹാബ് പറഞ്ഞു.
യാത്രയുടെ 35 മുതല്‍ 40 ശതമാനം(3200 കിലോമീറ്റര്‍) ഇതുവരെ പിന്നിട്ടുകഴിഞ്ഞു. തിരക്കുപിടിച്ച് പോവേണ്ട ആവശ്യവുമില്ല. യാത്ര സംബന്ധിച്ച് ഒഫീഷ്യലായി പുറത്തുവിടാന്‍ കഴിയുന്ന കാര്യങ്ങളും പുറത്തു വിടാന്‍ കഴിയാത്ത കാര്യങ്ങളുമണ്ടെന്നും ശിഹാബ് പറഞ്ഞു.
ഷാഹി ഇമാമിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ വിസ നിഷേധിച്ചതുസംബന്ധിച്ച വര്‍ത്ത ഡൂള്‍ന്യൂസും നല്‍കിയിരുന്നു.