| Monday, 23rd July 2018, 9:59 pm

കോഴിക്കോട് കുട്ടിയുടെ മരണം ഷിഗെല്ല ബാധിച്ചല്ലെന്ന് പരിശോധനാ ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടുവയസുകാരന്‍ മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധിച്ചല്ലെന്ന് സ്ഥിരീകരണം. പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണു മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. എന്നാല്‍ സിയാന്റെ മരണം ഷിഗെല്ല ബാധിച്ചല്ലെന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തെ മലപ്പുറം ജില്ലയില്‍ രണ്ടു ഷിഗെല്ല മരണം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോഴിക്കോട് ഷിഗെല്ല ജാഗ്രതാനിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. സാധാരണ വയറിളക്കത്തെക്കാള്‍ മാരകമാണ് ഷിഗെല്ല.


Read: ഷിഗെല്ല രോഗം പടരുന്നു; തടയാന്‍ ഈ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യം


ഈ ബാക്ടീരിയ മൂലമുള്ള മാരകമായ വയറിളക്കത്തിന് കാരണം മലിനജലത്തിന്റെ ഉപയോഗമാണ്. വ്യക്തി തലത്തില്‍ ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം.

തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ രോഗം അപകടകരമാകുന്നതും തടയാം. ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുന്നത് മരണത്തിന് ഇടയാക്കും. കുട്ടികളിലാണ് രോഗസാധ്യത കൂടുതല്‍.

We use cookies to give you the best possible experience. Learn more