സിൽക്ക് സ്മിതയുടെ കാസ്റ്റിങ്ങാണ് ആ മമ്മൂട്ടി ചിത്രത്തിന് പറ്റിയ വലിയ അബദ്ധം: ഷിബു ചക്രവർത്തി
Entertainment
സിൽക്ക് സ്മിതയുടെ കാസ്റ്റിങ്ങാണ് ആ മമ്മൂട്ടി ചിത്രത്തിന് പറ്റിയ വലിയ അബദ്ധം: ഷിബു ചക്രവർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th December 2024, 10:43 pm

ഷിബു ചക്രവർത്തിയുടെ രചനയിൽ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് അഥർവ്വം. മമ്മൂട്ടി, പാർവതി, തിലകൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം താന്ത്രിക ആചാരങ്ങളിൽ വിദഗ്ധനായ അനന്തപത്മനാഭൻ എന്ന വ്യക്തിയുടെ കഥയാണ് പറഞ്ഞത്.

പൊന്നി എന്ന കഥാപാത്രമായി സിൽക്ക് സ്മിതയും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ സിനിമയിൽ സിൽക്ക് സ്മിത പ്രധാന വേഷത്തിൽ എത്തിയത് ചിത്രത്തെ മോശമായി ബാധിച്ചു എന്നാണ് തിരക്കഥാകൃത്ത് ഷിബു ചക്രവർത്തി പറയുന്നത്. സിൽക്കിനെ കുറിച്ച് പ്രേക്ഷകർക്ക് മറ്റൊരു ഇമേജായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാൽ അവർ ഉദ്ദേശിച്ച തരത്തിലുള്ള സിനിമയല്ലായിരുന്നു അഥർവ്വമെന്നും അദ്ദേഹം പറഞ്ഞു.

‘ആ സിനിമയുടെ ഏറ്റവും വലിയ അബദ്ധം സിൽക്ക് സ്മിതയുടെ കാസ്റ്റിങ്ങായിരുന്നു. കാരണം സിൽക്ക് സ്മിതയെന്ന നടിയെ കുറിച്ച് പ്രേക്ഷകർക്ക് ഉണ്ടായിരുന്നത് മറ്റൊരു ഇമേജ് ആയിരുന്നു. സിനിമയിലെ ചില താന്ത്രി സീനുകൾ ചെയ്യാൻ സിൽക്കിനെ ഉപയോഗിക്കുമ്പോൾ യഥാർത്ഥത്തിൽ സിൽക്കിനെ കുറിച്ചുള്ള ആ ഇമേജ് വല്ലാതെ ആളുകളെ തെറ്റുധരിച്ചു.

കാരണം ആ സിനിമയുടെ പോസ്റ്റർ കണ്ടിട്ട് സിൽക്കിന്റെ ഗ്ലാമറും മറ്റും കാണാൻ വന്നവർക്ക് വലിയ നിരാശയാണ് ആ സിനിമ സമ്മാനിച്ചത്. കാരണം അതിനകത്ത് അങ്ങനെയുള്ള ഒരു കാര്യവും ഉണ്ടായിരുന്നില്ല.

ഇന്ത്യൻ ഫിലോസഫിയിൽ പറയുന്ന അഥർവ്വം എന്ന ചിന്തയെ കുറിച്ചുള്ള സിനിമ കാണാനിരുന്നവർ സിൽക്ക് സ്മിതയുടെ ഇമേജ് കണ്ടതോടെ ഇതെന്തോ മറ്റെന്തോ സിനിമയാണെന്ന തോന്നൽ അവർക്കും വന്നു.

സത്യത്തിൽ രണ്ടുതരത്തിലുള്ള പ്രേക്ഷകർക്കിടയിലും അഥർവ്വം തെറ്റുധാരണയുണ്ടാക്കി. അത് സിനിമയെ മോശമായി ബാധിച്ചു,’ഷിബു ചക്രവർത്തി പറയുന്നു.

 

Content Highlight: Shibu Chakravarthi About Silk Smitha’s Character In Adharavam Movie