ഹിറ്റ് മേക്കർ സംവിധായകൻ ജോഷി ഒരുക്കിയ മമ്മൂട്ടി ചിത്രമായിരുന്നു നായർ സാബ്. മുകേഷ്, സുരേഷ് ഗോപി, സുമലത തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രം 1989 ലാണ് റിലീസായത്.
ഹിറ്റ് മേക്കർ സംവിധായകൻ ജോഷി ഒരുക്കിയ മമ്മൂട്ടി ചിത്രമായിരുന്നു നായർ സാബ്. മുകേഷ്, സുരേഷ് ഗോപി, സുമലത തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രം 1989 ലാണ് റിലീസായത്.
ഡെന്നീസ് ജോസഫും ഷിബു ചക്രവർത്തിയും ചേർന്നെഴുതിയ ചിത്രം വലിയ വിജയമായിരുന്നു. സിനിമയുടെ രണ്ടാംപകുതി എഴുതിയത് താനാണെന്നും അതൊരു ട്രിക്കി കഥയാണെന്നും ഷിബു ചക്രവർത്തി പറയുന്നു. ആദ്യ പകുതിയോടെ തീർന്നുപോവുന്ന ഒരു കഥയായിരുന്നു സിനിമയുടേതെന്നും നായർ സാബിന്റെ രണ്ടാംപകുതിയിൽ മമ്മൂട്ടിക്ക് സീനുകൾ കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനും ഡെന്നീസും ചേർന്നാണ് നായർ സാബിന്റെ സ്ക്രിപ്റ്റ് എഴുതിയത്. ശരിക്കും പറഞ്ഞാൽ ആദ്യ പകുതി ഞാനും ഡെന്നീസും ചേർന്നും രണ്ടാംപകുതി ഞാൻ ഒറ്റയ്ക്കുമാണ് ആ സിനിമ പൂർത്തിയാക്കിയത്. കാരണം ആ സിനിമയുടെ നേട്ടവും കോട്ടവുമൊക്കെ ഞങ്ങൾ ഒന്നിച്ചാണ് അറിഞ്ഞത്.
ആദ്യ പകുതിയോടെ തീർന്നുപോവുന്ന ഒരു കഥയായിരുന്നു നായർ സാബിന്റേത്. അതായിരുന്നു ആ സിനിമയുടെ പ്രധാന പ്രശ്നവും.
മമ്മൂക്ക ജയിലാവുന്ന ഭാഗത്ത് ആ സിനിമ തീർന്നുപോവുകയാണ്. ശരിക്കും പറഞ്ഞാൽ ഒരു ട്രിക്കി സെക്കന്റ് ഹാഫ് ആയിരുന്നു നായർ സാബിന്റേത്. കാരണം സെക്കന്റ് ഹാഫിലെ 40 സീനുകളിൽ ഓരോ അഞ്ചുസീനും കഴിയുമ്പോൾ മാത്രമാണ് മമ്മൂക്ക സ്‌ക്രീനിൽ വരുന്നത്.
മമ്മൂക്ക വരുന്നു ഒരു പ്രൊജക്ട് അവസാനിപ്പിക്കുന്നു അടുത്തതിലേക്ക് പോകുന്നു ഇങ്ങനെയായിരുന്നു സെക്കന്റ് ഹാഫ്. ഇങ്ങനെ എട്ട് സീനിൽ മാത്രമാണ് മമ്മൂക്ക വരുന്നത്. അത്രയേ വരാൻ സാധിക്കുള്ളൂ. അതായിരുന്നു നായർ സാബിന്റെ ഒരു പ്രശ്നം,’ഷിബു ചക്രവർത്തി പറയുന്നു.
Content Highlight: Shibu Chakravarthi About Nair Sab Movie