കെ.സി അബുവിനെതിരെ വക്കീല്‍ നോട്ടീസയക്കുമെന്ന് ഷിബു ബേബി ജോണ്‍
Daily News
കെ.സി അബുവിനെതിരെ വക്കീല്‍ നോട്ടീസയക്കുമെന്ന് ഷിബു ബേബി ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st March 2015, 9:43 am

Shibu Baby John, Narendra Modiതിരുവനന്തപുരം: വിവാദ പരാമര്‍ശം നടത്തിയ ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ പരാതി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കാണ് ഷിബു ബേബി ജോണ്‍ പരാതി നല്‍കിയത്.

കെ.സി അബുവിന്റെ പരാമര്‍ശനം നന്നെ വേദനിപ്പിച്ചെന്ന് ഷിബു മുഖ്യമന്ത്രിയെ അറിയിച്ചു. നിയമസഭയില്‍ ബിജി മോള്‍ എം.എല്‍.എയെ ഷിബു ബേബി ജോണ്‍ തടഞ്ഞപ്പോള്‍ ഇരുവരും അത് ആസ്വദിച്ചുവെന്നായിരുന്നു കെ.സി അബുവിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ഷിബു ബേബി ജോണ്‍ പരാതി നല്‍കിയത്.

നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ കെ.സി അബുവുമായി സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയ്ക്ക് ഫാക്‌സ് സന്ദേശമായി അയച്ച പരാതിയില്‍ പറയുന്നു.

കെ.സി അബുവിന് വക്കീല്‍ നോട്ടീസ് അയക്കുമെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു. അബുവിന്റെ പരാമര്‍ശത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

കെ.സി അബുവിന്റെ പരാമര്‍ശത്തിനെതിരെ ഷിബു ബേബി ജോണ്‍ കഴിഞ്ഞദിവസം തന്നെ രംഗത്തെത്തിയിരുന്നു. ദുഷ്ടന് ദുഷ്ട വിചാരവും കള്ളന് കള്ള വിചാരവും എന്നത് പോലെയാണ് കാര്യങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്.

ഷിബു ബേബി ജോണ്‍ തടഞ്ഞതില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാവില്ലെന്നും. അവര്‍ രണ്ടുപേരും അത് ആസ്വദിച്ചിട്ടുണ്ടാവുമെന്നും അതിനാല്‍ ബിജിമോള്‍ പരാതി നല്‍കാനുള്ള സാധ്യതയില്ലെന്നുമാണ് കെ.സി അബു പറഞ്ഞിരുന്നത്.