Entertainment
വാലിബൻ കണ്ട അവർ സിനിമോട്ടോഗ്രാഫി ഓസ്കർ ലെവലാണെന്ന് പറഞ്ഞു: ഷിബു ബേബി ജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 27, 11:40 am
Saturday, 27th January 2024, 5:10 pm

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ എത്തിയത്.

വലിയ ഹൈപ്പോടെ എത്തിയ ചിത്രം ആദ്യ ദിനം തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് നേടിയത്. സിനിമയ്ക്കെതിരെ വലിയ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുവെന്ന ആരോപണമായി സംവിധായകനും രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ഷിബു ബേബി ജോൺ.

ലിജോ ഒരിക്കലും മറ്റ് സംവിധായകരെ പോലെയല്ലെന്നും ലിജോയിൽ നിന്ന് അതാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറയുന്നു.

ചിത്രം കണ്ട് വിദേശീയരായ നിരൂപകർ മികച്ച അഭിപ്രായമാണ് പറഞ്ഞെതെന്നും അദ്ദേഹം റിപ്പോർട്ടർ ടി. വിയോട് പറഞ്ഞു.

ലിജോ ഒരിക്കലും പൃഥ്വിരാജിന്റെ രീതിയിലോ ഷാജി കൈലാസിന്റെ രീതിയിലോ സിനിമ എടുക്കുന്ന ഒരാളല്ല. ലിജോയുടെ ഒരു സിനിമയിൽ ആരെങ്കിലും തെറ്റായി പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ നമുക്കതിൽ ഒന്നും ചെയ്യാനില്ല.

എനിക്കിതിൽ വളരെ സന്തോഷം തോന്നിയ ഒരു കാര്യം, ചിത്രത്തിന്റെ ഒരു റിവ്യൂ ഞാൻ കഴിഞ്ഞ ദിവസം കേട്ടു. യു. എസിൽ ഇരുന്ന് കൊണ്ട് രണ്ട് യു. എസ്‌ പൗരന്മാർ നടത്തുന്ന റിവ്യൂവാണ്. അവർ പറഞ്ഞത് വാലിബന്റെ സിനിമോട്ടോഗ്രാഫി ഓസ്കർ ലെവൽ ആണെന്നാണ്. രണ്ട് യു. കെ പൗരൻമാർ പറയുന്ന അഭിപ്രായവും ഞാൻ കേട്ടു. ഹോളിവുഡ് ലെവലിലുള്ള ഒരു പടമാണ് എന്നാണ് അവരും പറഞ്ഞത്.

അതുതന്നെയാണ് ഞങ്ങൾ ഉദ്ദേശിച്ചത്. അത് തന്നെയാണ് മലയാളികൾക്കും ഞങ്ങൾ സമർപ്പിക്കാൻ ഉദ്ദേശിച്ചത്. അതിനുള്ള അംഗീകാരം ലഭിക്കുന്നുണ്ട് എന്നതിൽ സന്തോഷമുണ്ട്,’ ഷിബു ബേബി ജോൺ പറയുന്നു.

Content Highlight: Shibu Baby John Talk About Malaikotte Valiban Movie Reviews