തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് ആര്‍. എസ്. പി നേതാവും മുന്‍ എം. എല്‍. എയുമായ ഷിബു ബേബി ജോണ്‍. സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവിനെതിരെയാണ് ഷിബു ബേബി ജോണ്‍ രംഗത്ത് വന്നിരിക്കുന്നത്.
നമ്മള്‍ ഇത്രയുംകാലം പകല്‍ സമയങ്ങളില്‍ കൊവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃത്തുക്കളെ. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതിരുന്നാല്‍ മതി കൊവിഡിനെ നമുക്ക് തുരത്താം. രാത്രി ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ മറക്കരുതെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഷിബു ബേബി ജോണ്‍ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തെയും രാത്രികാല കര്‍ഫ്യൂവിനേയും പരിഹസിക്കുന്നത്.
നിലവില്‍ ഇന്ത്യാ രാജ്യത്തെ 70% കേസുകളും കേരളത്തിലാണെങ്കിലും ഇനി മുതല്‍ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് എന്നും അദ്ദേഹം പരിഹസിച്ചു.
ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഞാറാഴ്ചകളില്‍ സംസ്ഥാനത്ത് ലോക്ഡൗണും രാത്രികാലങ്ങളില്‍ കര്‍ഫ്യൂവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. കേരളത്തിലെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്നാണെന്നും അഭിപ്രായപ്പെട്ടു.
‘രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് ആനുപാതികമായി മരണങ്ങളും വര്‍ധിച്ചു. മരിക്കുന്നവരിലേറെയും പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവരാണ്. വാക്സിന്‍ ആദ്യം തന്നെ നല്‍കിയത് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്,’ മുഖ്യമന്ത്രി പറഞ്ഞു
ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാനം തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നത്. ആ ഉദമ്യം നല്ല രീതിയില്‍ കൊണ്ടു പോകാന്‍ നമുക്കായെന്നും അദ്ദേഹം പറഞ്ഞു.
ദേശീയനിരക്കുമായി താരത്മ്യം ചെയ്താല്‍ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണെന്നും മരണനിരക്ക് കൂടാന്‍ എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ സാധിച്ചത് പ്രതിരോധ സംവിധാനത്തിന്റെ ഗുണം കൊണ്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Shibu Baby John Mocking The Night Curfew