ഈയിടെ സംവിധായകൻ രഞ്ജിത്ത് മോഹൻലാലിനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.
ഈയിടെ സംവിധായകൻ രഞ്ജിത്ത് മോഹൻലാലിനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.
മോഹൻലാൽ തന്റെ കംഫർട്ട് സോണിൽ മാത്രം വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണെന്നായിരുന്നു അന്ന് രഞ്ജിത്ത് പറഞ്ഞത്. അത് ശരിയാണെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഷിബു ബേബി ജോൺ.
മോഹൻലാലിന്റെ പുതിയ ചിത്രം മലൈക്കോട്ടൈ വാലിബൻ നിർമിച്ചിരിക്കുന്നത് ഷിബു ബേബി ജോണാണ്. വാലിബനിൽ വർക്ക് ചെയ്യുമ്പോൾ മോഹൻലാൽ രഞ്ജിത്ത് പറഞ്ഞത് പോലെ ആണെന്ന് തോന്നിയിരുന്നോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്.
എന്നാൽ മോഹൻലാലിന്റെ അടുത്ത് ഒരാൾ പരിചയപ്പെടാൻ ചെന്നാൽ ഒരു പുതിയ സുഹൃത്തിനെ കിട്ടിയ സംതൃപ്തിയോടെയാവും അയാൾ തിരിച്ചു വരുകയെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയിൽ മാത്രമല്ല, ആദ്യകാലഘട്ടം മുതൽ തന്നെ ലാലിന്റെ മിക്ക സിനിമകളുടെയും ലൊക്കേഷനിൽ ഞാൻ ചെന്ന് താമസിക്കാറുണ്ട്. ഞാനൊരാളെയും കൂട്ടി അദ്ദേഹത്തിനെ പരിചയപ്പെടാൻ ചെന്നാൽ, എന്റെ കൂടെ വരുന്ന ആള് മോഹൻലാലിന്റെ അടുത്ത സുഹൃത്ത് എന്ന സംതൃപ്തിയോടെ മാത്രമേ അവിടുന്ന് തിരിച്ചു പോവുള്ളൂ. അത് അങ്ങനെയാണ്.
എന്റെ ഏറ്റവും വലിയ പോരായ്മ ആണത്. എനിക്കങ്ങനെ സംസാരിക്കാൻ ഒന്നും കഴിയില്ല. ലാലിലേക്ക് വരുന്ന ഒരാളെ എന്നും ആ കൂടികാഴ്ച്ച മനസിനെ സ്വാധീനിക്കും. അവിടെ വലിപ്പ ചെറുപ്പമൊന്നുമില്ല. അങ്ങനെയൊരു അസാധാരണമായ കഴിവ് ലാലിലുണ്ട്,’ഷിബു ബേബി ജോൺ പറയുന്നു.
മലൈക്കോട്ടൈ വാലിബൻ സിനിമയിൽ ഒരുപാട് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെന്നും അതെല്ലാം മോഹൻലാലിന് ഓക്കെ ആയിരുന്നുവെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
‘ഈ സിനിമയിലുടനീളം വളരെ പ്രതികൂലമായ സാഹചര്യങ്ങൾ ആയിരുന്നു. മോഹൻലാലിനെ പോലൊരു നടൻ രണ്ടര മാസം ഒരു കോട്ടയിൽ ഒറ്റപെട്ട് കഴിയുകയായിരുന്നു. ഒരു മലയാളി പോലും ഇല്ലായിരുന്നു. പക്ഷെ എന്നിട്ട് പോലും ആ സൗഹൃദത്തിനൊന്നും ഒരു മാറ്റവുമില്ല. എനിക്ക് പലപ്പോഴും കുറ്റബോധം തോന്നിയിരുന്നു, എന്റെ സിനിമയിലേക്ക് വന്നിട്ട് ലാൽ ഇങ്ങനെ അനുഭവിക്കേണ്ടി വരുന്നല്ലോ എന്നോർത്തിട്ട്,’ ഷിബു ബേബി ജോൺ പറഞ്ഞു.
Content Highlight: Shibu Baby Jhon Talk About Mohanlal And Ranjith’s Opinion About Mohanlal