മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ എത്തിയിരിക്കുകയാണ്.
വലിയ ഹൈപ്പോടെ എത്തിയ ചിത്രം ആദ്യ ദിനം തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് നേടിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മികച്ച സിനിമയെന്ന അഭിപ്രായം പുറത്തുവരാനും തുടങ്ങി.
സിനിമയിലും രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വലിയ പ്രയാസം തോന്നിയെന്ന് ഷിബു ബേബി ജോൺ പറയുന്നു. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട് എന്നാൽ ഒരു സിനിമയെ കൊല്ലാൻ ശ്രമിക്കരുതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
‘സിനിമയിലും രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്ന് അറിഞ്ഞപ്പോൾ വിഷമമുണ്ട്. വളരെ പ്രതികൂലമായേക്കും എന്നൊരു ഘട്ടത്തിൽ ഭയന്നിരുന്നു.
അതുപോലെയുള്ള റിവ്യൂ ബോംബിങ് ആദ്യ ദിവസങ്ങളിൽ തന്നെ നടന്നു. പക്ഷെ അത് മാറിയിട്ട് നല്ലൊരു സിനിമ എന്ന അഭിപ്രായം വന്നപ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഇതിനെ നിയമം കൊണ്ടൊന്നും തടയിടാമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം നമ്മുടെ ഒരു അവകാശമാണ് ഒരു സിനിമയെ കുറിച്ച് അഭിപ്രായം പറയുകയെന്നത്. പക്ഷെ അഭിപ്രായം പറയുമ്പോൾ, എനിക്ക് ഇഷ്ടപെട്ടില്ല എന്ന് പറയുന്നതും.
കൊല്ലാൻ ശ്രമിക്കുന്നതും രണ്ടും രണ്ടാണ്. ഒരു പൗര ബോധത്തിൽ നിന്ന് എല്ലാവരും സ്വയം മനസിലാക്കേണ്ട ഒന്നാണത്,’ഷിബു ബേബി ജോൺ പറയുന്നു.
Content Highlight: Shibu Baby Jhon Talk About Malaikotte Valiban Movie