Advertisement
Entertainment news
'മിന്നല്‍ മുരളിയെയും സംവിധായകനെയും പറ്റിച്ച് വേളാങ്കണ്ണിക്ക് പോകുന്ന ഷിബുവും അനീഷും'; വൈറലായി ജൂഡ് ആന്റണിയുടെ പോസ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 29, 08:25 am
Wednesday, 29th December 2021, 1:55 pm

കൊച്ചി: റിലീസിന് പിന്നാലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച് മുന്നോട്ടുപോകുകയാണ് മിന്നല്‍ മുരളി എന്ന ചിത്രം. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തിയിരുന്നു.

അനിഷ് എന്ന ജൂഡിന്റെ കഥാപാത്രം ഏറെ ചിരിയുണര്‍ത്തുന്നയിരുന്നു. ഇപ്പോഴിതാ ജൂഡിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഗുരു സോമസുന്ദരത്തിനൊപ്പമുള്ള ജൂഡിന്റെ ഒരു സെല്‍ഫിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘മിന്നല്‍ മുരളിയെ പറ്റിച്ച് ഡയറക്ടര്‍ അറിയാതെ, കാസെറ്റ് കോപ്പിയുമായി ഷിബുവിന്റെ കൂടെ വേളാങ്കണ്ണിക്ക് ടൂര്‍ പോകുന്ന അനീഷ്, ശേഷം സ്‌ക്രീനില്‍’ എന്ന ക്യാപ്ഷനോടെയാണ് ഗുരു സോമസുന്ദരത്തിനൊപ്പമുള്ള ചിത്രം ജൂഡ് പങ്കുവച്ചിരിക്കുന്നത്.

 

ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുരു സോമസുന്ദരം ജൂഡിന്റെ അടുത്ത സിനിമയില്‍ അഭിനയിക്കുന്നുണ്ടോ എന്നാണ് ഉയരുന്ന സംശയങ്ങളില്‍ ഒന്ന്.

ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1.30നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ‘മിന്നല്‍ മുരളി’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.

മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലാണ് മിന്നല്‍ മുരളി സ്ട്രീം ചെയ്തത്. ടൊവിനോക്കും അജു വര്‍ഗീസിനുമൊപ്പം, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

‘Shibu and Aneesh go to Velankanni, Director Jude Antony’s Minnal Murali post goes viral