ഡൂള്‍ന്യൂസ് ഡെസ്‌ക്4 min
കോഴിക്കോട്;ഷിബിന്‍വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടി ദു;ഖകരമാണെന്ന് സി.പി.ഐ.എം നേതാവ് മുഹമ്മദ് റിയാസ്. വിഷയത്തില്‍ പ്രോസിക്യൂഷന്റെ സമീപനവും പ്രതിഷേധാര്‍ഹമായിരുന്നു. തെളിവുകള്‍ വേണ്ടവിധം ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല. കേസില്‍ അത് തിരിച്ചടിക്ക് കാരണമായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പൈശാചികമായ ക്രൂരകൃത്യമായിരുന്നു നടന്നത്. അത് എല്ലാവര്‍ക്കും ബോധ്യമുള്ള ഒരു കാര്യമാണ്. ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് യോഗത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് ഷിബിനെ കൊലപ്പെടുത്തിയത്.
എന്നാല്‍ സംഭവം ഗൗരവത്തില്‍ എടുക്കാന്‍ അന്നത്തെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസുകാര്‍ തയ്യാറായില്ല. അന്ന് ഭരണത്തിലുണ്ടായിരുന്ന ഉന്നത നേതാക്കന്‍മാരുടെ ഒത്താശയോടെയാണ് കേസില്‍ പല തെളിവുകളും നശിപ്പിച്ചത്. അതിന്റെ ഫലമായുള്ള കോടതി വിധിയാണ് ഇന്ന് വന്നിരിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.