2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയാണ്. ഇതോടെ ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 കിരീടവും സ്വന്തമാക്കിയിരിക്കുകയാണ്. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ പ്രോട്ടിയാസ് തലങ്ങും വിലങ്ങും അടിച്ച് റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മികച്ച ബൗളിങ് യൂണിറ്റും ഫീല്‍ഡിങ് യൂണിറ്റും കളിമാറ്റി മറിക്കുകയായിരുന്നു.
പക്ഷെ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പറത്തായിരുന്നു. ഇതേത്തുടര്‍ ക്യാപ്റ്റന്‍ ബാബറിനും സംഘത്തിനും വലിയവിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍ ഇന്ത്യയുടെ വിജയത്തില്‍ പാക് ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീദി ആശംസ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
‘ഞാന്‍ ഫൈനല്‍ മത്സരം കാണുകയും അത് ആസ്വദിക്കുകയും ചെയ്തു. ഇരു ടീമുകളും നന്നായി കളിച്ചു. ആ ദിവസം, ഏത് ടീം സമര്‍ദം നന്നായി കൈകാര്യം ചെയ്യുന്നുവോ അവര്‍ വിജയിക്കും. ഇന്ത്യ അത് ചെയ്തു. അവര്‍ ഒരു മികച്ച ക്രിക്കറ്റ് ബ്രാന്‍ഡാണ്, അവര്‍ ടൂര്‍ണമെന്റ് വിജയിക്കാന്‍ അര്‍ഹതയുള്ളവരായിരുന്നു,’ ഷഹീന്‍ അഫ്രിദി.
അതേസമയം ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ തിരിച്ച് വരാനാണ് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ പാകിസ്ഥാനിലാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്യുന്നത്.
എന്നാല്‍ ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ മത്സരത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനാല്‍ ഫൈനല്‍ ഷെഡ്യൂള്‍ വൈകുകയാണ്. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ലാഹോറില്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇന്ത്യ പാകിസ്ഥാനില്‍ പോകില്ല എന്ന നിലപാട് എടുക്കുകയായിരുന്നു.
Content Highlight: Shheen Afridi Praises Team India