ബെഗുസരായ്: മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ബലാത്സംഗക്കേസില്‍ മുന്‍ ബിഹാര്‍ മന്ത്രി മഞ്ജു വര്‍മ്മയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ്. ബുധനാഴ്ച മുതല്‍ മഞ്ജു ഒളിവിലാണ്.
പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും മഞ്ജുവിനെ അറസ്റ്റു ചെയ്യാത്തതിന് സുപ്രീം കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു. “വളരെ വിചിത്രമായിരിക്കുന്നു. മുന്‍ മന്ത്രി എവിടെയാണെന്ന് സര്‍ക്കാരിനറിയില്ല. അവര്‍ ഒളിച്ച് താമസിക്കുകയാണോ?”- സുപ്രീം കോടതി ബിഹാര്‍ സര്‍ക്കാരിനോട് ചോദിച്ചു. അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് സര്‍ക്കാര്‍ സുപ്രീം കോടതില്‍ സമ്മതിക്കുകയും ചെയ്തു. മഞ്ജുവിനെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് അറിയച്ചു.
ആയുധ നിയമപ്രകാരമാണ് മഞ്ജുവിനെതിരെ കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റില്‍ മഞ്ജുവിന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ 50 വെടിയുണ്ടകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മഞ്ജുവിന്റെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മയ്ക്ക് മുസാഫര്‍പൂര്‍ ബലാത്സംഗക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് അവര്‍ സാമൂഹ്യക്ഷേമ മന്ത്രിസ്ഥാനത്തില്‍ നിന്നും രാജി വെച്ചിരുന്നു.
പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചന്ദ്രശേഖര്‍ തിങ്കളാഴ്ച പൊലീസിന് കീഴടിങ്ങിയിരുന്നു. 40 പെണ്‍കുട്ടകളെ മുസാഫര്‍പൂറിലെ അഭയകേന്ദ്രത്തില്‍ വെച്ച് ബലാത്സംഗം ചെയത സംഭവം ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് പുറത്തുവിട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെയാണ് പുറം ലോകം അറിയുന്നത്.
Also Read പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ എനിക്കെതിരെ റെയ്ഡ് നടത്തും; ബി.ജെ.പി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസ
സംഭവത്തില്‍ ആദ്യത്തെ കേസ് രേഖപ്പെടുത്തിയത് മെയ് 31നായിരുന്നു. 11 പേര്‍ക്കെതിരെയായിരുന്നു കേസ് രേഖപ്പെടുത്തിയത്.