| Wednesday, 22nd February 2023, 2:31 pm

ആപ്പിന്റെ ഷെല്ലി ഒബ്രോയ് ദൽഹി മേയറാകും; പത്തുവർഷത്തിനിടയിലെ ആദ്യ വനിതാ മേയർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹി മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്രോയ്ക്ക് വിജയം. പത്തു വർഷത്തിനിടെ ആദ്യമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീ കൂടിയാണ് ഷെല്ലി. നാലാം തവണയാണ് ദൽഹിയിൽ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നേരത്തെ മൂ​ന്നു​​ത​വ​ണ യോ​ഗം​ചേ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ വോ​ട്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട്ടി​മ​റി​ക്കാ​നു​ള്ള ബി.​ജെ.​പി നീ​ക്കത്തിനെതിരെ ആം ​ആ​ദ്​​മി പാ​ർ​ട്ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച്​ അ​നു​കൂ​ല​വി​ധി നേ​ടി​യിരുന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.

250 അം​ഗ കോ​ർ​പ​റേ​ഷ​നി​ൽ 134 കൗ​ൺ​സി​ല​ർ​മാ​രാ​ണ് ആം ​ആ​ദ്​​മി പാ​ർ​ട്ടി​ക്കു​ള്ള​ത്. ബി.​ജെ.​പി​ക്ക് 105 അം​ഗ​ങ്ങ​ളും.

സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച ഒ​രാ​ൾ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ് അം​ഗ​ങ്ങ​ൾ 105 ആ​യ​ത്. കോ​ൺ​ഗ്ര​സി​ന് എ​ട്ട്​ കൗ​ൺ​സി​ല​ർ​മാ​രാ​ണു​ള്ള​ത്.

Content Highlight: Shelly Oberoi wins mayor election, first women mayor in 10 years

We use cookies to give you the best possible experience. Learn more