Advertisement
national news
ദല്‍ഹിക്കാര്‍ക്കുള്ള അവസാന സന്ദേശം; ഷീലാ ദീക്ഷിതിന്റെ ഭൗതികശരീരം സംസ്‌ക്കരിച്ചത് സി.എന്‍.ജി മാതൃകയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 21, 06:22 pm
Sunday, 21st July 2019, 11:52 pm

ന്യൂദല്‍ഹി: ഷീലാ ദീക്ഷിത്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചത് നിഗംബോധ്ഘട്ടില്‍ തയ്യാറാക്കിയ സി.എന്‍.ജി (Compressed Natural Gas) ഉപകരണത്തില്‍. ഷീലാ ദീക്ഷിത്തിന്റെ ആഗ്രഹപ്രകാരമാണ് വിറക് കത്തിച്ച് സംസ്‌ക്കരിക്കുന്നതിന് പകരം സി.എന്‍.ജി ഉപയോഗിച്ച് സംസ്‌ക്കാരം നടത്തിയത്.

ദല്‍ഹിയില്‍ അന്തരീഷ മലിനീകരണം കുറയ്ക്കാനായി വാഹനങ്ങളിലടക്കം സി.എന്‍.ജി കൊണ്ടു വന്നത് മുഖ്യമന്ത്രിയായിരിക്കെ ഷീലാ ദീക്ഷിതായിരുന്നു.

2006 മുതല്‍ നിഗംബോധ്ഘട്ടില്‍ സി.എന്‍.ജി മെഷീന്‍ ഉണ്ടെങ്കിലും വിറക് കത്തിച്ച് മൃതദേഹം സംസ്‌ക്കരിക്കണമെന്ന വിശ്വാസം ഉള്ളതിനാല്‍ ഉപയോഗം കുറവായിരുന്നു. സി.എന്‍.ജി ഉപയോഗിച്ചുള്ള സംസ്‌ക്കാരത്തിന് 500 രൂപയും ഒരു മണിക്കൂര്‍ സമയവുമാണ് ആവശ്യമുള്ളത്. പക്ഷെ വിറക് ഉപയോഗിച്ചുള്ള സംസ്‌ക്കാരം 10-12 വരെ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ്.

ശനിയാഴ്ച ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് എണ്‍പത്തൊന്നുകാരിയായ ഷീല ദീക്ഷിതിന്റെ അന്ത്യം.