അബുദാബി: പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ഷാര്‍ജ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമി. അടുത്തിടെ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബാബാ രാംദേവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ഷാര്‍ജ രാജകുടുംബാംഗം രംഗത്തെത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു ശൈഖയുടെ പ്രതികരണം. മുസ്‌ലിങ്ങളേയും ക്രിസ്ത്യാനികളേയും രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം. ഇന്ത്യക്കാര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
സമൂഹത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയായ ഈ തീവ്രവാദിയുടെ ഉത്പന്നം ബഹിഷ്‌ക്കരിക്കാന്‍ രാജ്യം തയ്യാറാകണമെന്നും ശൈഖ കൂട്ടിച്ചേര്‍ത്തു.
‘കൂട്ടക്കൊലയ്ക്ക് വരെ കാരണമായേക്കാവുന്ന തരത്തിലുള്ള വിദ്വേഷ പ്രസംഗമോ പ്രവര്‍ത്തികളോ യു.എ.ഇ ഒരിക്കലും അംഗീകരിക്കില്ല. നിങ്ങളുടെ വെറുപ്പ് നിങ്ങളുടെ രാജ്യത്ത് മാത്രം നിലനിര്‍ത്തുക. എല്ലാവരേയും സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതാണ് എന്റെ രാജ്യം. ഗുരുവിന്റെ വ്യാജവേഷം ധരിച്ചെത്തുന്ന ഫാസിസ്റ്റ് വ്യവസായിയെ യു.എ.ഇ സ്വാഗതം ചെയ്യുന്നില്ലെന്നും ശൈഖ ട്വിറ്ററില്‍ കുറിച്ചു.
Content Highlight: Sheikha hinth binth says patanjali products needs to be boycotted