ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. മുഖ്യമന്ത്രിയെ എക്സ്പോ 2020ലേക്ക് യു.എ.ഇ ഔദ്യോഗികമായി സ്വീകരിച്ചു.
കേരളവുമായി യു.എ.ഇക്ക് സവിശേഷ ബന്ധമാണുള്ളതെന്നും ദുബായുടെയും യു.എ.ഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ട്വീറ്റില്‍ വ്യക്തമാക്കി.
‘കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ല്‍ സ്വീകരണം നല്‍കിയപ്പോള്‍.
കേരളവുമായി യു.എ.ഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യു.എ.ഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്,’ എന്നാണ് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തത്.
ഇതാദ്യമായാണ് ഇദ്ദേഹം മലയാളത്തില്‍ ട്വീറ്റ് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രവാസികളടക്കമുള്ള ആളുകള്‍ ശൈഖ് മുഹമ്മദിന്റെ ട്വീറ്റ് ആഘോഷമാക്കുന്നുണ്ട്.
എന്നാല്‍ ഇതിന് മറുപടിയായിയി അറബി ഭാഷയിലാണ് മുഖ്യമന്ത്രി റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ആരോഗ്യ സൗഖ്യം നേരുന്നു, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെയും ദുബായിയുടെയും വികസനത്തിന് കേരളത്തില്‍ നിന്നുള്ളയാളുകള്‍ നല്‍കിയ സംഭാവനകള്‍ക്കുള്ള അഭിനന്ദനത്തിന് നന്ദി,
നിങ്ങളുടെ ആതിഥ്യ മര്യാദയിലും സന്തോഷം പങ്കുവെക്കുന്നു. ഈ ബന്ധം തുടര്‍ന്നും കൂടുതല്‍ ശക്തിപ്പെടുത്തി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. സ്വാഗതം,’ എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
<blockquote class=”twitter-tweet”><p lang=”ar” dir=”rtl”>أتمنى لكم وللجميع الصحة والعافيه, أشكركم على تقديرنا لمساهمة هؤلاء من كيرلا في تطوير الإمارات العربية المتحدة ودبي, نود نعمل معا لمزيد تعزيز الرابطة, متواضعا بكرم ضيافتكم واستقبالكم الحار.<a href=”https://twitter.com/HHShkMohd?ref_src=twsrc%5Etfw”>@HHShkMohd</a> <a href=”https://t.co/LGuHuRXIRx”>https://t.co/LGuHuRXIRx</a></p>— Pinarayi Vijayan (@vijayanpinarayi) <a href=”https://twitter.com/vijayanpinarayi/status/1488922528038866947?ref_src=twsrc%5Etfw”>February 2, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
അതേസമയം, മലയാളി സമൂഹത്തോട് കാട്ടുന്ന സ്‌നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയോട് നന്ദി പ്രകടിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലകളില്‍ യു.എ.ഇ ആവിഷ്‌കരിച്ച നൂതന പദ്ധതികളെ പ്രശംസിച്ച പിണറായി വിജയന്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ ദുബായ് ഭരണാധികാരികളുമായി പങ്കുവെച്ചു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വ്യവസായ മന്ത്രി പി.രാജീവ്, യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, നോര്‍ക്ക വൈസ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
CONTENT HIGHLIGHTS: Sheikh Mohammed bin Rashid Al Maktoum, Ruler of Dubai, tweeted in Malayalam after meeting Chief Minister Pinarayi Vijayan.