അബുദാബി: ബലിപെരുന്നാളിന് മുന്നോടിയായി 669 തടവുകാരെ മോചിപ്പിക്കുമെന്ന് യു.എ.ഇ പ്രസിഡണ്ട്. ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാനിന്റെതാണ് പ്രഖ്യാപനം.
മോചിപ്പിക്കുന്ന തടവുകാരുമായുള്ള സാമ്പത്തിക ബാധ്യതയും രാജ്യം തീര്‍പ്പാക്കും. തടവുകാരുടെ കുടുംബം നേരിടുന്ന പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും കണക്കിലെടുത്തുമാണ് മോചന നടപടികളെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മോചനത്തിലൂടെ തടവുകാരുടെ മെച്ചപ്പെട്ട ജീവിതമാണ് പ്രതീക്ഷിക്കുന്നതെന്ന് ഷെയ്ഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ പറഞ്ഞു.