| Tuesday, 3rd January 2017, 7:43 pm

ഉത്തര്‍പ്രദേശിലെ റാലിയിലേക്ക് കൊണ്ടുവന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് മോദിജീ പേടിഎം വഴിയാണോ മോദി പണം നല്‍കിയത് ? അഭിഭാഷകന്റെ ചോദ്യമേറ്റെടുത്ത് സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാലിക്കായി കൊണ്ടുവന്ന 4000 ഹോര്‍ഡിംഗ്‌സ്, 1000 ബസുകള്‍, 1600 ബൈക്കുകള്‍,400 ജി.പി.എസ് വാനുകള്‍, 20 ദിവസത്തെ റേഡിയോ, പേപ്പര്‍, ടിവി പരസ്യങ്ങള്‍, ഭക്ഷണം+ പണം ഇവയ്‌ക്കെല്ലാം പണം മോദിജി പേടിഎം വഴിയാണോ നല്‍കിയത് എന്നാണ് ഷെഹ്‌സാദ് ചോദിച്ചത്.

ബി.ജെ.പി ലക്‌നൗവില്‍ നടത്തിയ പരിവര്‍ത്തന്‍ റാലിയിലേക്ക് ആളെ കൂട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പണം നല്‍കിയത് പേടീഎം വഴിയാണോ എന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു. അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഷെഹ്‌സാദ് പൂനാവാലയാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

റാലിക്കായി കൊണ്ടുവന്ന 4000 ഹോര്‍ഡിംഗ്‌സ്, 1000 ബസുകള്‍, 1600 ബൈക്കുകള്‍,400 ജി.പി.എസ് വാനുകള്‍, 20 ദിവസത്തെ റേഡിയോ, പേപ്പര്‍, ടിവി പരസ്യങ്ങള്‍, ഭക്ഷണം+ പണം ഇവയ്‌ക്കെല്ലാം പണം മോദിജി പേടിഎം വഴിയാണോ നല്‍കിയത് എന്നാണ് ഷെഹ്‌സാദ് ചോദിച്ചത്.

ഷെഹ്‌സാദ് പൂനാവാല

Read more: ‘ചലോ തിരുവനന്തപുരം’ ഭൂമി രാഷ്ട്രീയം മുന്നോട്ടുവക്കുന്നു

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രയും വലിയ റാലി കണ്ടിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ലക്‌നൗവില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നത്.

അതേ സമയം വാടകയ്‌ക്കെടുത്ത ആളുകളെ വിളിച്ചാണ് മോദി റാലി നടത്തിയതെന്ന് ബി.എസ്.പി നേതാവ് മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more