| Wednesday, 13th March 2019, 3:38 pm

ഷെഹ്‌ല റാഷിദ് രാഷ്ട്രീയ പാര്‍ട്ടിയിലേക്ക്; ജമ്മുകശ്മീര്‍ സംസ്ഥാന തെരഞ്ഞെടുപ്പിലോ ലോക്‌സഭയിലോ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായിരുന്ന ഷെഹ്‌ല റാഷിദ് ഷോറ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക്. കശ്മീര്‍ സ്വദേശിയും മുന്‍ ഐ.എ.എസ് ഓഫീസറുമായ ഷാ ഫൈസല്‍ ഉടന്‍ രൂപീകരിക്കാന്‍ പോകുന്ന പാര്‍ട്ടിയില്‍ ഷെഹ്‌ലയുണ്ടാകുമെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

” ഷോറ ഷാ ഫൈസല്‍ രൂപീകരിക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയില്‍ ചേരും. സുപ്രധാന ടീമില്‍ നേതൃസ്ഥാനത്ത് അവരുണ്ടാകും. കഴിഞ്ഞ കുറച്ചുമാസമായി അവര്‍ ഫൈസലിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. പാര്‍ട്ടിയുടെ നയരൂപീകരണ പ്രക്രിയയിലും അവര്‍ ഭാഗമായിരുന്നു.” എന്ന് സോഴ്‌സ് പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

“മോദി ഭരണകൂടത്തിനു കീഴിലുള്ള അടിച്ചമര്‍ത്തലുകള്‍ കണ്ടാണ് അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്” എന്ന് ഷെഹ്‌ലയുമായി വളരെ അടുത്ത മറ്റൊരാള്‍ പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Also Read:3000 സ്ത്രീകള്‍ക്കു മുമ്പില്‍ അവരുടെ ചോദ്യങ്ങള്‍ നേരിടാന്‍ എന്തുകൊണ്ട് മോദിക്ക് ധൈര്യമില്ല?; ചോദ്യങ്ങള്‍ നേരിടാനുള്ള മോദിയുടെ മടി തുറന്നുകാട്ടി രാഹുല്‍

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റായിരുന്ന ഷെഹ്‌ല റാഷിദ് ഇപ്പോള്‍ പി.എച്ച്.ഡി ചെയ്യുകയാണ്. ജെ.എന്‍.യുവില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി 2016 ഫെബ്രുവരിയില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ അറസ്റ്റിലെ സ്വീകരിച്ച നിലപാടുകളിലൂടെയാണ് ഷെഹ്‌ല ദേശീയ തലത്തില്‍ ശ്രദ്ധനേടുന്നത്.

കനയ്യകുമാര്‍ അടക്കമുള്ളവരുടെ അറസ്റ്റിനെതിരെ ജെ.എന്‍.യുവില്‍ നടന്ന പ്രതിഷേധങ്ങളെ മുന്നില്‍ നിന്ന് നയിച്ചത് ഷെഹ്‌ലയായിരുന്നു.

We use cookies to give you the best possible experience. Learn more