| Tuesday, 18th October 2016, 10:46 am

ഇന്ന് നജീബ് ആണെങ്കില്‍ നാളെ നമ്മളില്‍ ആരുമാകാം; ഇതുകൊണ്ടാണ് നിശ്ശബ്ദത പാലിക്കാന്‍ നമുക്കാകാത്തത്: ഷഹല റാഷിദ് ഷോറ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് നജീബ് ആണെങ്കില്‍ നാളെ നമ്മളില്‍ ആരുമാകാമെന്നും ഇതുകൊണ്ടാണ് നിശ്ശബ്ദത പാലിക്കാന്‍ നമുക്കാകാത്തതെന്നും ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റും ഐസ പ്രര്‍ത്തകയുമായ ഷഹല റാഷിദ് ഷോറ വ്യക്തമാക്കി.


ന്യൂദല്‍ഹി: ഐസ പ്രവര്‍ത്തകന്‍ നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ പ്രതിഷേധവുമായി ജെ.എന്‍.യു.എസ്.യു. ഇന്ന് നജീബ് ആണെങ്കില്‍ നാളെ നമ്മളില്‍ ആരുമാകാമെന്നും ഇതുകൊണ്ടാണ് നിശ്ശബ്ദത പാലിക്കാന്‍ നമുക്കാകാത്തതെന്നും ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റും ഐസ പ്രര്‍ത്തകയുമായ ഷഹല റാഷിദ് ഷോറ വ്യക്തമാക്കി.

ജെ.എന്‍.യു.എസ്.യുവിന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കില്‍ ഇന്ന് രാവിലെ നടക്കുന്ന പ്രതിഷേധപരിപാടിയില്‍ പങ്കാളികളാകാന്‍ എല്ലാ വിദ്യാര്‍ഥകളോടും അവര്‍ അഭ്യര്‍ഥിച്ചു.

ജെ.എന്‍.യുവിലെ വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ വാര്‍ഡന്മാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും നോക്കിനില്‍ക്കേ മറ്റു വിദ്യാര്‍ഥികളുടെ മുന്‍പില്‍ വെച്ച് രക്തദാഹികളായ ഒരു പറ്റം എ.ബി.വി.പി ഗുണ്ടകള്‍ ചേര്‍ന്ന് ആവര്‍ത്തിച്ചു കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിച്ചു അവശനാക്കുകയുമായിരുന്നു. മഹി മണ്ഡവി ഹോസ്റ്റലില്‍ ഒക്ടോബര്‍ 14ന് രാത്രി 11:30 നു ശേഷം  ഈ സംഭവം നടക്കുന്നതിനിടയില്‍ ഫോണില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നജീബിന്റെ ഉമ്മ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും നജീബിനെ കാണാതാകുകയായിരുന്നുവെന്ന് ഷഹല പറഞ്ഞു.


Also Read: ‘ആദിവാസികള്‍ക്കും ദളിതര്‍ക്കുമൊപ്പം എന്ന മുദ്രാവാക്യമൊക്കെ ഓര്‍മ്മയുണ്ടോ സഖാവേ?’ ആദിവാസികളെ അധിക്ഷേപിച്ച എ.കെ ബാലനെതിരെ സോഷ്യല്‍ മീഡിയ


നജീബിന്റെ ഫോണ്‍ ഹോസ്റ്റല്‍ മുറിയില്‍ തന്നെ കിടപ്പുണ്ടായിരുന്നു. നജീബിനെതിരെ ഗൗരവമായ ആക്രമണ ഭീഷണിയുണ്ടായിട്ടും സര്‍വകലാശാല അധികാരികള്‍ അദ്ദേഹത്തിന് സംരക്ഷണം നല്‍കുന്നതില്‍ കാണിച്ച ഉപേക്ഷ അങ്ങേയറ്റം അപലപനീയമാണെന്നും ഷഹല ആരോപിച്ചു.

“ആ കട്ടുവാ(മുസ്‌ലിമിനെ ഉദ്ദേശിച്ച് അവജ്ഞാപൂര്‍വ്വം പ്രയോഗിക്കപ്പെടുന്ന ഒരു വാക്ക് )യുടെ കഥ കഴിക്കാന്‍ അയാളെ ഞങ്ങളുടെ കയ്യില്‍ തരൂ” എന്ന് സംഘി ഗുണ്ടകള്‍ വാര്‍ഡന്‍മാരോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു എന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

അധികാരികള്‍ നജീബിന് സംരക്ഷണം നല്‍കിയില്ലെന്ന് മാത്രമല്ല, അയാളെ ആക്രമിച്ച വൃത്തികെട്ട സംഘിസംഘത്തിനെതിരെ  ഇതുവരേയും ഒരു നടപടിയുമെടുത്തിട്ടില്ലെന്നും ഷഹല ചൂണ്ടിക്കാട്ടി. ഒരാളെപ്പോലും സസ്‌പെന്‍ഡ് ചെയ്തിട്ടില്ല , ട്വിറ്ററിലൂടെ പോലും അതില്‍പ്പിന്നെ വി.സി യുടെ ഒരു സന്ദേശവും കണ്ടിട്ടില്ല; ഈ വൃത്തികെട്ട സംഘത്തിലെ ആരെയും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല. ഇത്രയും സ്‌തോഭജനകമായ ഒരു സംഭവം ജെ.എന്‍.യു വില്‍ ഉണ്ടായിട്ടും ടിവി ചാനലുകള്‍ക്ക് അത് ഒരു വാര്‍ത്തയായില്ലെന്നും ഷഹല പറയുന്നു.


Don”t Miss: സംഘികളല്ലാത്ത ആരെയും ജോലിയില്‍ പ്രവേശിപ്പിക്കരുത്; ഏഷ്യാനെറ്റിനുള്ള രാജീവ് ചന്ദ്രശേഖരന്റെ നിര്‍ദേശം പുറത്ത്


ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ (JNUSU) പ്രസിഡന്റിനേയും രാത്രിയില്‍ സൗരഭ് ശര്‍മ്മ എന്ന എ.ബി.വി.പി നേതാവിന്റെ നേതൃത്വത്തില്‍ ഈ സംഘം ആക്രമിച്ചുവെന്നും ഷഹല പറഞ്ഞു. ക്യാമ്പസില്‍ നാലായിരം വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ത്തയവസരത്തില്‍പ്പോലും നിങ്ങളുടെ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് നേരെയും കയ്യേറ്റം ഉണ്ടായിട്ടില്ലെന്നും ,അതാണ് ജെ.എന്‍.യു വിന്റെ പാരമ്പര്യവും സംസ്‌കാരവുമെന്നും പ്രിയപ്പെട്ട ശര്‍മ്മയെ ഓര്‍മ്മിപ്പിക്കട്ടെ, ഷഹല വ്യക്തമാക്കി.


Also Read:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റില്‍


രക്തദാഹികളായ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് കലാപങ്ങള്‍ കുത്തിപ്പൊക്കുന്നതിന് ജെ.എന്‍.യു ഒരു താവളമാക്കിത്തീര്‍ക്കാന്‍ ഒരിയ്ക്കലും തങ്ങള്‍ അനുവദിക്കില്ലെന്നും ഷഹല മുന്നറിയിപ്പ് നല്‍കി.

Latest Stories

We use cookies to give you the best possible experience. Learn more