ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ കശ്മീരി ജനതയെ അനുവദിക്കുന്നില്ലെന്ന് കശ്മീര്‍ സ്വദേശിയായ ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദ്. സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് പ്രതിഷേധത്തിന് അനുമതി നിഷേധിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
നിരോധനാജ്ഞ നിലനില്‍ക്കെ ജമ്മുവില്‍ ആഹ്ലാദ പ്രകടനം നടത്താന്‍ അനുമതി നല്‍കിയതെന്തിനെന്നും ഷെഹ്‌ല ചോദിക്കുന്നു. ‘ കശ്മീരികളെല്ലാം തന്നെ വീട്ടു തടങ്കലിലാണ്. പക്ഷേ ജമ്മുവില്‍ ആഹ്ലാദപ്രകടനങ്ങള്‍ക്ക് അനുമതി നല്‍കി. സെക്ഷന്‍ 144 നിലനില്‍ക്കുന്നുണ്ടെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് ജമ്മുവില്‍ ആഹ്ലാദപ്രകടനത്തിന് അനുമതി നല്‍കാന്‍ കഴിയുക, കശ്മീരില്‍ പ്രതിഷേധം അനുവദിക്കാതിരിക്കുക? ഈ രീതിയിലാണ് ഇവിടെ നിയമം നടപ്പിലാക്കുന്നത്.’ ഷെഹ്‌ല പറഞ്ഞതായി ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.