ന്യൂദല്‍ഹി: ട്വിറ്ററിലൂടെ വിദ്വേഷ പരാമര്‍ശവും നുണപ്രചാരണങ്ങളും വര്‍ധിക്കുന്നതിനാല്‍ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കുകയാണെന്ന് ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഷെഹ്‌ല റാഷിദ്.
ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ യാതൊരു കാര്യവുമില്ല. വെറുപ്പിനും വിദ്വേഷത്തിനുമപ്പുറം യാതൊന്നും ഇവിടെ ഇല്ല അതിനാല്‍ എട്ടുവര്‍ഷത്തിന് ശേഷം ട്വിറ്ററില്‍ നിന്ന് പിന്‍വാങ്ങുന്നു. ഷെഹ്‌ല വ്യക്തമാക്കി.
ALSO READ: സര്‍ക്കാരിന്റെ ഭരണനേട്ടം അധികാരത്തുടര്‍ച്ചയ്ക്ക് കാരണമാകും: അമിത് ഷാ
ശ്രീനഗര്‍ സ്വദേശിനിയായ ഷെഹ്‌ല ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ക്കെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധം ഷെഹ്‌ലയുടെ നേതൃത്വത്തിലായിരുന്നു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കാനുള്ള താല്‍പര്യവും ഷെഹ്‌ല പ്രകടിപ്പിച്ചിട്ടുണ്ട്.