സേലം: സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു. ഹാദിയ- ഷെഫിന്‍ കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. കോളേജിലെ സി.സി.ടി.വിയുള്ള സന്ദര്‍ശക മുറിയിലായിരുന്നു കൂടിക്കാഴ്ച. ഡീനീന്റെ പ്രത്യേക അനുമതിയോടെയായിരുന്നു കൂടിക്കാഴ്ച. അഭിഭാഷകനൊപ്പമായിരുന്നു ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയത്.
കോളേജ് അധികൃതര്‍ തടസ്സമൊന്നും പറഞ്ഞിരുന്നില്ലെന്ന് സന്ദര്‍ശനത്തിനുശേഷം ഷെഫിന്‍ ജഹാന്‍ പ്രതികരിച്ചു. ഷെഫിന്‍ ജഹാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും കാണുമെന്നും ഹാദിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read: ഓഖി ദുരന്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് കേരളസര്‍ക്കാര്‍ ജോലി
അതേസമയം, സേലത്തെ കോളജിലെത്തി ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന്, ഹാദിയയുടെ അച്ഛന്‍ അശോകന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്നതിനായാണ് ഹാദിയ സേലത്തെ കോളേജിലെത്തിയിരിക്കുന്നത്. കോളേജിലും ഹോസ്റ്റലിലും പൊലീസ് സുരക്ഷയോടെയാണ് ഹാദിയെ കഴിയുന്നത്.