ഷീന ബോറ വധക്കേസ്; ഇന്ദ്രാണി മുഖര്‍ജിയുടെ കസ്റ്റഡി ഫെബ്രുവരി 12വരെ നീട്ടി
Daily News
ഷീന ബോറ വധക്കേസ്; ഇന്ദ്രാണി മുഖര്‍ജിയുടെ കസ്റ്റഡി ഫെബ്രുവരി 12വരെ നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2016, 8:45 pm

sheena-and-indraniമുംബൈ: ഷീന ബോറ വധക്കേസില്‍ പ്രതിയായ അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ കസ്റ്റഡി ഫെബ്രുവരി 12വരെ നീട്ടാന്‍ മുംബൈ മജിസ്‌ട്രേറ്റ് കോടതി വിധി പുറപ്പെടുവിച്ചു. ഇന്ദ്രാണിയെ കൂടാതെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവാര്‍ റായ് എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. ഫെബ്രുവരി 19 വരെയാണ് വിധി പ്രകാരം ഇരുവരും കസ്റ്റഡിയില്‍ തുടരുക.

2012 ഏപ്രില്‍ മാസത്തിലായിരുന്നു മുംബൈയില്‍ നിന്നും 84 കി.മി. ദൂരത്തിലുള്ള വനത്തില്‍ ഇന്ദ്രാണിയുടെ മുന്‍ ബന്ധത്തിലുണ്ടായ മകള്‍ ഷീന ബോറയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറില്‍ വച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ മൃതദേഹം വനത്തില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് അമ്മ ഇന്ദ്രാണി മുഖര്‍ജി, ഖന്ന, റായ് എന്നിവരാണ് കുറ്റക്കാരെന്ന് തെളിയുകയും തുടര്‍ന്ന് അവരെ അറസ്റ്റ ചെയ്യുകയുമായിരുന്നു.

മുന്‍ മാധ്യമ അതികായനും ഇന്ദ്രാണിയുടെ ഭര്‍ത്താുുമായ പീറ്റര്‍ മുഖര്‍ജിയും കേസിലെ നാലു പ്രധാന കുറ്റാരോപിതരില്‍ ഒരാളാണ്. 20015 നവംബര്‍ 19 നാണ് മഹാരാഷ്ട്രയിലുള്ള വീട്ടില്‍ നിന്നും പീറ്ററിനെ അറസ്റ്റ് ചെയ്തത്. പീറ്റര്‍ ഫെബ്രുവരി 8 വരെ പോലിസ് കസ്റ്റഡിയില്‍ തുടരും.